ലഡാക്കിന്‍റെ ആസ്ഥാന നഗരമായ ലേഹിലാണ് ഈ പള്ളി. മുസ്ലിം സൂഫി വര്യനായ മിര്‍ സയ്യിദ് അലി ഹംദാനിനോടുള്ള ബഹുമാനാര്‍ഥം പണിതിരിക്കുന്ന പള്ളി ചരിത്രപ്രാധാന്യമുള്ളതാണ്. ലഡാക്കിലെ ഭരണാധികാരിയായിരുന്ന ഡെല്‍ഡന്‍ നംഗ്യാലും മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബും ചേര്‍ന്നാണ് ഇത് നിര്‍മിച്ചത്. 1667-68 കാലത്ത് ഒരു കരാറിന്‍റെ ഭാഗമായാണ് ഇത് നിര്‍മിച്ചത്.