അറുപത് മീറ്റര്‍ ഉയരമുള്ള പാറപ്പുറത്താണ് ഈ ആശ്രമം. ലേഹില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണിത്. തിബത്തന്‍ ബുദ്ധിസത്തിലെ ദ്രുക്പ വിഭാഗത്തിലെ സന്യാസിമാരാണ് ആശ്രമത്തിലെ നിരവധി പെയിന്‍റിങുകളും കലാവസ്തുക്കളും സൂക്ഷിച്ചിരിക്കുന്നത്. ബുദ്ധ സന്യാസിയായ ചോസ്ജെ ജംയാങ് പാല്‍കറാണ് ഇത് 1580ല്‍ നിര്‍മിച്ചത്. പതിനഞ്ചാം നൂറ്റാണ്ടിലെ സംസ്കാരവും പാരമ്പര്യവും പ്രദര്‍ശിപ്പിക്കുന്നതാണ് ആശ്രമം. ബുദ്ധപൈതൃക സ്ഥാപനമായാണ് ഇന്ന് ആശ്രമത്തെ കണക്കാക്കുന്നത്. അവലോകിതേശ്വര പ്രതിമ മാര്‍ബിളില്‍ തീര്‍ത്ത രൂപമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ആസാമില്‍ നിന്ന് കൊണ്ടു വന്നതാണ് ഈ പ്രതിമയെന്നാണ് വിശ്വാസം. മധ്യകാലഘട്ടത്തിലെ ആയുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഒരു മ്യൂസിയവും ആശ്രമത്തിനകത്തുണ്ട്.
കടുവമൂക്ക് ആശ്രമം എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഗോമ്പ സ്ഥിതി ചെയ്യുന്ന പാറ കടുവ ആകാശത്തേക്ക് ചാടുന്ന രൂപത്തിലായത് കൊണ്ടാണ് ഈ പേര് വന്നത്. ബസിലോ 30 മിനിട്ട് മല കയറിയോ ഇവിടെയെത്താം.



Click it and Unblock the Notifications