നംഗ്യാല്‍ ഭരണകാലത്തെ താഷി നംഗ്യാല്‍ രാജാവാണ് ഇത് പണികഴിപ്പിച്ചത്. 15ാം നൂറ്റാണ്ടില്‍ ലേഹ് ഭരിച്ചിരുന്ന രാജാവാണ് അദ്ദേഹം. 1430ലാണ് ഇത് നിര്‍മിച്ചത്. ശങ്കര്‍ ഗോമ്പയിലെ സന്യാസിമാരാണ് ഈ ആശ്രമം ഇപ്പോള്‍ നോക്കുന്നത്. പുരാതനമായ താളിയോലകളും വലിയ മൂന്ന് നില ഉയരമുള്ള മൈത്രേയ ബുദ്ധന്‍റെ സുവര്‍ണ പ്രതിമയും ആശ്രമത്തിലുണ്ട്. കൂടാതെ പത്തടി ഉയരമുള്ള ആവാലോകിതേശ്വര പ്രതിമയും ഇവിടെയുണ്ട്. കൂടാതെ മഞ്ജുശ്രീയുടെ വിഗ്രഹവും ആശ്രമത്തെ അലങ്കരിക്കുന്നു.



Click it and Unblock the Notifications