Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലേപാക്ഷി » ആകര്‍ഷണങ്ങള് » വീരഭദ്രക്ഷേത്രം

വീരഭദ്രക്ഷേത്രം, ലേപാക്ഷി

7

അനന്തപൂരില്‍ നിന്നും 15 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ലേപാക്ഷിയിലെത്താം, ലേപാക്ഷി ഗ്രാമത്തില്‍ത്തന്നെയാണ് വീരഭദ്രക്ഷേത്രം സ്ഥിതിചെയ്യുന്നത്. വീരഭദ്രനാണ് ക്ഷേത്രത്തിലെപ്രധാന പ്രതിഷ്ഠ. പതിനാറാം നൂറ്റാണ്ടില്‍ വിജയനഗരസാമ്രാജ്യകാലത്ത് നിര്‍മ്മിക്കപ്പെട്ടതാണ് ഈ ക്ഷേത്രം. വിജയനഗരസാമ്രാജ്യകാലത്ത് നിര്‍മ്മിക്കപ്പെട്ട ക്ഷേത്രങ്ങളോടുള്ള സാമ്യത്തില്‍നിന്നുതന്നെ ഇക്കാര്യം മനസ്സിലാക്കാന്‍ കഴിയും. കര്‍ണാടകത്തിലെ ഹംപി പോലുള്ള സ്ഥലങ്ങളില്‍ കാണുന്ന ക്ഷേത്രങ്ങളുമായി ഇതിന് വളരെയേറെ സാമ്യമുണ്ട്. വിശ്വകര്‍മ്മ ബ്രാഹമണരായിരുന്നു അക്കാലത്ത് ക്ഷേത്രപ്പണികള്‍ ചെയ്തിരുന്നത്. അവരുടെ അതിശയിപ്പിക്കുന്ന കലാവിരുതിനുള്ള തെളിവുകളിലൊന്നാണ് ഈ ക്ഷേത്രം.

1583ല്‍ സഹോദരന്മാരായ വിരൂപണ്ണ, വീരണ്ണ എന്നിവരാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. അഗസ്ത്യമുനിയാണ് ക്ഷേത്രം പണിതതെന്ന കഥകളും ലേപാക്ഷിയില്‍ പറഞ്ഞുകേള്‍ക്കാം. വീരഭദ്രനൊപ്പം ശിവന്‍, വിഷ്ണു, ലക്ഷ്മി, ഗണപതി, നന്ദി, ഭദ്രകാളി തുടങ്ങിയ പ്രതിഷ്ഠകളും ക്ഷേത്രത്തിലുണ്ട്.

മനോഹരമാണ് പണിതീര്‍ത്ത മണ്ഡപമാണ് ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണം. മണ്ഡപത്തിന്റെ തൂണുകളില്‍ നര്‍ത്തകിമാരുടെയും വാദ്യക്കാരുടെയും രൂപങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്. ഒറ്റക്കല്ലില്‍ കൊത്തിയ നന്ദികേശപ്രതിമയാണ് മറ്റൊന്ന്. ക്ഷേത്രത്തിലെത്തുമ്പോള്‍ ആദ്യത്തെ കാഴ്ച ഈ നന്ദി പ്രതിമയാണ്. 27 അടി നീളവും 15 അടി ഉയരവുമുള്ളതാണ് ഈ പ്രതിമ.  ഇന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കല്‍നന്ദിപ്രതിമയാണത്രേ ഇത്.

ഒറ്റക്കല്ലില്‍ കൊത്തിയ ഏഴ് തലയുള്ള നാഗപ്രതിമയും കാണേണ്ടതുതന്നെയാണ്. ക്ഷേത്രപരിസരത്തുള്ള രാമപാദമെന്ന സ്ഥലത്ത് വറ്റാത്തൊരു നീരുറവയുണ്ട്. നിലംതൊടാത്തവിധം പണിതിരിക്കുന്ന കൊത്തുപണികളാല്‍ മനോഹരമാക്കിയ തൂക്കുസ്തംഭം കാണുമ്പോള്‍ അന്നത്തെ കലാകാരന്മാരുടെ വിരുതോര്‍ത്ത് അതിശയിക്കാതെ വയ്യെന്നാവും.

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri