ലോഹാഘട് കോട്ട അക്ഷരാര്‍ഥത്തില്‍ 'ഉരുക്ക് കോട്ട' എന്ന് പരിഭാഷപ്പെടുത്താം.സഹ്യ പര്‍വ്വതനിരകളിലാണ് ബൃഹത്തായ ഈ കോട്ട സ്ഥിതി ചെയ്യുന്നത്. പാവനാ തടത്തെയും ഇന്ദ്രായ ണി തടത്തെയുമത് വിഭജിക്കുന്നു. സമുദ്ര നിരപ്പില്‍ നിന്ന് 1050 മീറ്റര്‍ ഉയരത്തില്‍ കിടക്കുന്ന ഈ കോട്ട ഛത്രപതി ശിവജി ഏറെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.കൂടാതെ വിദര്‍ഭ, മറാത്ത രാജവംശങ്ങളുടെ ആസ്ഥാനം എന്ന നിലയിലും കോട്ടയ്ക്കു ചരിത്രപരമായ പ്രാധാന്യമുണ്ട് .പുരാവസ്തു ശാസ്ത്രത്തിലും തച്ചു ശാസ്ത്രത്തിലും ചരിത്രത്തിലും താല്‍പ്പര്യമുണ്ടെങ്കില്‍ നിങ്ങള്‍ ഇത് കാണാതെ പോകരുത്. കോട്ടയുടെ സംരക്ഷരായിരുന്ന ഭീമാകാരമായ നാല് കോട്ട വാതിലുകളും ഇന്നും കേടുപാടില്ലാതെ ബലവത്തായി നിലനില്‍ക്കുന്നു.



Click it and Unblock the Notifications