Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലക്‌നൗ » ആകര്‍ഷണങ്ങള് » 1857 സ്‌മാരക മ്യൂസിയം

1857 സ്‌മാരക മ്യൂസിയം, ലക്‌നൗ

59

ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തോട്‌ അനുബന്ധിച്ച്‌ ജനങ്ങള്‍ നേരിട്ട ദുരിതങ്ങളും ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ ലക്‌നൗ നിവാസികള്‍ വഹിച്ച പങ്കും ഓര്‍മ്മപ്പെടുത്തുകയാണ്‌ ഈ മ്യൂസിയം. ബ്രിട്ടീഷ്‌ ഭരണത്തിനെതിരെ ഇന്ത്യയില്‍ ഉണ്ടായ പ്രധാന സമരങ്ങളുടെയെല്ലാം പ്രഭവകേന്ദ്രം ലക്‌നൗ ആയിരുന്നു എന്നത്‌ ചരിത്രസത്യമായി അവശേഷിക്കുന്നു.

റസിഡന്‍സി മന്ദിരത്തോട്‌ ചേര്‍ന്നുള്ള കെട്ടിടത്തിലാണ്‌ മ്യൂസിയം പ്രവര്‍ത്തിക്കുന്നത്‌. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട നിരവധി ചരിത്രവസ്‌തുക്കള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. തിരകള്‍ നിറച്ച ഒരു കൈതോക്ക്‌, കളിമണ്‍ വസ്‌തുക്കള്‍, വൈന്‍ കുപ്പികള്‍, മറ്റു രേഖകള്‍, ഫോട്ടോകള്‍, പെയിന്റിംഗുകള്‍, പരിചകള്‍, ശിലാലേഖകള്‍, ആയുധങ്ങള്‍, പീരങ്കി ഉണ്ടകള്‍, തോക്കുകള്‍, ചെറിയ കൈത്തോക്കുകള്‍, വെടിയുണ്ടകള്‍, ബാഡ്‌ജുകള്‍ തുടങ്ങിയവ പ്രദര്‍ശന വസ്‌തുക്കളില്‍ പെടുന്നു.

സ്വാതന്ത്ര്യ സമരത്തിന്റെ കാലഗണനയ്‌ക്ക്‌ അനുസരിച്ചാണ്‌ ഇവിടെ ഓരോ വസ്‌തുക്കളും ക്രമീകരിച്ചിരിക്കുന്നത്‌. ലക്‌നൗവിലെ തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ സൂചിപ്പിക്കുന്ന നിരവധി മാപ്പുകളും റെസിഡന്‍സിയുടെ ഒരു മാതൃകയും ഇവിടെ കാണാം.

കെട്ടിടത്തിന്റെ കയറി ചെല്ലുന്ന നിലയിലും താഴെയുമായാണ്‌ മ്യൂസിയം പ്രവര്‍ത്തിക്കുന്നത്‌. കയറി ചെല്ലുന്ന നിലയില്‍ നാലു ഗ്യാലറികളും താഴത്തെ നിലയില്‍ ഏഴ്‌ ഗ്യാലറികളുമാണ്‌ ഉള്ളത്‌.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed