Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലക്‌നൗ » ആകര്‍ഷണങ്ങള് » ബീഗം ഹസ്രത്ത്‌ മഹല്‍ പാര്‍ക്ക്‌

ബീഗം ഹസ്രത്ത്‌ മഹല്‍ പാര്‍ക്ക്‌, ലക്‌നൗ

59

അവധിലെ അവസാനത്തെ നവാബായ വാജിദ്‌ അലി ഷായുടെ പത്‌നി ബീഗം ഹസ്രത്ത്‌ മഹലിന്റെ ഓര്‍മ്മയ്‌ക്കായാണ്‌ ഈ പാര്‍ക്ക്‌ നിര്‍മ്മിച്ചത്‌. നഗഹൃദയത്തില്‍ പ്രവര്‍ത്തിക്കുന്ന ക്‌ളാര്‍ക്ക്‌സ്‌ അവധ്‌ ഹോട്ടലിന്‌ വളരെ അടുത്താണ്‌ പാര്‍ക്ക്‌ സ്ഥിതി ചെയ്യുന്നത്‌.

വാജിദ്‌ അലി ഷായെ കല്‍ക്കത്തയിലേക്ക്‌ നാടുകടത്തിയതിന്‌ ശേഷം ഭരണകാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്‌ ബീഗമായിരുന്നു. അവര്‍ ബ്രിട്ടീഷുകാര്‍ക്ക്‌ എതിരെ ധീരമായി പോരാടി. എന്നാല്‍ ബ്രിട്ടീഷ്‌ പടയ്‌ക്ക്‌ മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. ഒടുവില്‍ ബീഗം ഹസ്രത്ത്‌ മഹലിനെ ബ്രിട്ടീഷുകാര്‍ നേപ്പാളിലേക്ക്‌ നാടുകടത്തി. നേപ്പാളില്‍ വച്ച്‌ 1879ല്‍ അവര്‍ നിര്യാതയായി.

സ്വാതന്ത്ര്യാനന്തരം ഉത്തര്‍പ്രദേശ്‌ അവര്‍ക്ക്‌ ഒരു സ്‌മാരകം നിര്‍മ്മിക്കുകയും 1962 ആഗസ്റ്റ്‌ 15ന്‌ അത്‌ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുകയും ചെയ്‌തു. വൃത്താകൃതിയിലുള്ള നാല്‌ പിച്ചള തകിടുകളോട്‌ കൂടിയ ഒരു മാര്‍ബിള്‍ ശാസനാഫലകം, അവധിലെ രാജകുടുംബത്തിന്റെ രാജകീയ മുദ്രകള്‍ എന്നിവ ഈ സ്‌മാരകത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌.

പ്രഭാത സവാരിക്കെത്തുന്നവരുടെ ഇഷ്ടകേന്ദ്രമാണ്‌ ഇപ്പോള്‍ ഈ പാര്‍ക്ക്‌. മനോഹരമായ പുല്‍ത്തകിടികള്‍, അവയെ വേര്‍തിരിച്ച്‌ കടന്നുപോകുന്ന നടപ്പാതകള്‍ എന്നിവ പാര്‍ക്കിലേക്ക്‌ പ്രഭാത നടത്തക്കാരെ ആകര്‍ഷിക്കുന്നു. നടപ്പാതകള്‍ മാര്‍ബിള്‍ പാകി മനോഹരമാക്കിട്ടുണ്ട്‌. വൈകുന്നേരങ്ങളില്‍ പാര്‍ക്ക്‌ വിസ്‌മയകരമായ കാഴ്‌ചയായി മാറും. പാര്‍ക്കിലെ കുളങ്ങളില്‍ നിന്നുയരുന്ന ജലധാരകള്‍ ലൈറ്റുകളുടെ വെളിച്ചത്തില്‍ നൃത്തം ചെയ്യുന്ന ദൃശ്യം മനോഹരമാണെന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ?

One Way
Return
From (Departure City)
To (Destination City)
Depart On
25 Jun,Thu
Return On
26 Jun,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Jun,Thu
Check Out
26 Jun,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Jun,Thu
Return On
26 Jun,Fri