ഛോട്ടാ ഇമാംബര അഥവാ ചെറിയ പ്രാര്‍ത്ഥനാ സ്ഥലം ലക്‌നൗവിലെ മനോഹരമായ ഒരു സ്‌മാരകമാണ്. അവധിലെ മൂന്നാമത്തെ നവാബായിരുന്ന മുഹമ്മദ് അലി ഷായാണ് ഇത് നിര്‍മ്മിച്ചത്. 1838ല്‍ നിര്‍മ്മിച്ച ഛോട്ടാ ഇമാംബര ഹുസൈനാബാദ് ഇമാംബരാ എന്നും അറിയപ്പെടുന്നു. ലക്‌നൗവിലെ പഴയ നഗരഭാഗത്തെ വിപണിക്ക് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്.
നവാബിന്റെ ശവകുടീരമായാണ് ഛോട്ടാ ഇമാംബര നിര്‍മ്മിച്ചത്. അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും ശവകുടീരങ്ങള്‍ ഇതിനകത്തുണ്ട്. ഒരു ക്ഷാമകാലത്തായിരുന്നു ഛോട്ടാ ഇമാംബരയുടെ നിര്‍മ്മാണം. അതുകൊണ്ട് തന്നെ തൊഴിലാളികള്‍ക്ക് കൂലിയായി ആഹാരമാണ് നല്‍കിയത്.
സ്വര്‍ണ്ണം പൂശിയ വെള്ള താഴികക്കുടം, ചെറിയ ഗോപുരങ്ങള്‍, മിനാരങ്ങള്‍ എന്നിവ ചാര്‍ബാഗ് രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഛോട്ടാ ഇമാംബരയുടെ സവിശേഷതകളാണ്. കണ്ണാടിയുടെ ഉപയോഗിച്ചുള്ള അലങ്കാരപ്പണികളും മറ്റും പേര്‍ഷ്യന്‍ നിര്‍മ്മാണശൈലിയെ ഓര്‍മ്മിപ്പിക്കുന്നു. ചുമരുകളില്‍ അറബ് കൈയ്യെഴുത്ത് കൊത്തിവച്ചിട്ടുണ്ട്.
ആഘോഷ സമയങ്ങളില്‍ ഛോട്ടാ ഇമാംബര ലൈറ്റുകള്‍ കൊണ്ട് അലങ്കരിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇത് വിളക്കുകളുടെ കൊട്ടാരം എന്നും അറിയപ്പെടുന്നു. ഇമാംബരയുടെ അകത്ത് കാണപ്പെടുന്ന തൂക്കുവിളക്കുകള്‍ ബെല്‍ജിയത്ത് നിന്ന് കൊണ്ടുവന്നവയാണ്.



Click it and Unblock the Notifications