Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലക്‌നൗ » ആകര്‍ഷണങ്ങള് » ഷാ നജഫ്‌ ഇമാംബര

ഷാ നജഫ്‌ ഇമാംബര, ലക്‌നൗ

59

ലക്‌നൗവില്‍ ഏറ്റവുമധികം സഞ്ചാരികള്‍ എത്തുന്ന വിനോദസഞ്ചാര കേന്ദ്രമാണ്‌ ഷാ നജഫ്‌ ഇമാംബര. അവധിലെ അഞ്ചാമത്തെ നവാബ്‌ ആയിരുന്ന ഗാസി-ഉദ്‌-ദിന്‍ ഹൈദര്‍ തന്റെ ശവകുടീരം എന്ന നിലയ്‌ക്ക്‌ 1816-17ല്‍ ആണ്‌ ഇത്‌ നിര്‍മ്മിച്ചത്‌. ഗാസി-ഉദ്‌-ദിന്‍ ഹൈദറിന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ മൃതദേഹം ഇവിടെ അടക്കം ചെയ്‌തു. അദ്ദേഹത്തിന്റെ ഭാര്യമാരായ സര്‍ഫറാസ്‌ മഹല്‍, മുംതാസ്‌ മഹല്‍, മുബാരക്‌ മഹല്‍ എന്നിവരുടെ കല്ലറകളും ഇതിന്‌ സമീപത്തായി കാണാം.

മനോഹരമായ ഈ കെട്ടിടത്തില്‍ വിശാലമായ പ്രാര്‍ത്ഥനാ സ്ഥലം ഉണ്ട്‌. വലിയ വെള്ള താഴികക്കുടങ്ങളും ഷാ നജഫ്‌ ഇമാംബരയ്‌ക്ക്‌ മനോഹാരിത പകരുന്നു. ഗോമതി നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന ഇതിന്‌ ചുറ്റിലുമായി മതില്‍ കെട്ടിയിട്ടുണ്ട്‌. സഹാറാ ഗഞ്ച്‌ ഷോപ്പിംഗ്‌ മാളിന്‌ വളരെ അടുത്താണ്‌ ഷാ നജഫ്‌ ഇമാംബര.

ഇറാഖിലെ നസാഫ്‌ നഗരത്തിലെ ഇമാം ഹസ്രത്ത്‌ അലി റൗസായും ഷാ നജഫ്‌ ഇമാംബരയും തമ്മില്‍ സാമ്യമുണ്ട്‌. ഈ സമാനത ഷാ നജഫ്‌ ഇമാംബരയുടെ ഒരു സവിശേഷതയാണ്‌. ഇമാംബരയിലെ പ്രധാന ഹാളില്‍ പഴയകാല ഫോട്ടോകളും ചരിത്ര വസ്‌തുക്കളും കാണാനാകും.

ഷാ നജഫ്‌ ഇമാംബര അലങ്കരിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി നവാബ്‌ ബ്രിട്ടീഷ്‌ സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെടുകയും അവര്‍ക്ക്‌ വന്‍തുക നല്‍കുകയും ചെയ്‌തു.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed