ഇന്ത്യയില്‍ നരവധി മോട്ടി മഹലുകളുണ്ട്. ഇവയില്‍ ഭൂരിപക്ഷവും റെസ്റ്റോറന്‍റുകളും, ഹോട്ടലുകളുമാണ്. എന്നാല്‍ ലക്‌നൗവിലെ മോട്ടിമഹല്‍ അവധിലെ നവാബുമാരുടെ ഭവനമായിരുന്നു. പേള്‍ പാലസ് എന്ന് ആംഗലേയത്തില്‍ വിളിക്കുന്ന മോട്ടി മഹല്‍, ഗോമതി നദിയുടെ തീരത്ത് റാണാ പ്രതാപ് റോഡിലാണ് സ്ഥിതി ചെയ്യുന്നത്.
ഹസ്രത് ഗഞ്ചിനോടടുത്ത് സ്ഥിതി ചെയ്യുന്ന മോട്ടിമഹല്‍ സ്റ്റേഡിയത്തിന് എതിര്‍വശത്താണ്. പേളിന് തുല്യമായ വെള്ള രൂപമായതിനാലാണ് ഈ കെട്ടിടത്തിന് മോട്ടി മഹല്‍ എന്ന പേര് വന്നത്.
നവാബ് സാദത്ത് അലി ഖാനാണ് ഈ കെട്ടിടം നിര്‍മ്മിച്ചത്. നദിക്ക് എതിര്‍ വശത്ത് മൃഗങ്ങള്‍ തമ്മില്‍ ഏറ്റമുട്ടുന്ന കാഴ്ച ഇവിടെയിരുന്നാല്‍ കാണാന്‍ സാധിക്കുമായിരുന്നു. അവധിലെ നവാബുമാര്‍ പക്ഷികളോട് താല്പര്യമുള്ളവരായിരുന്നു.
ഇവിടെയിരുന്നാല്‍ പക്ഷികളെയും അടുത്ത് നിരീക്ഷിക്കാം. ഇ്ക്കാരണങ്ങളാലാണ് ഇവിടം ഒരു സിറ്റാഡല്‍ പോലെ നിര്‍മ്മിച്ചത് എന്ന് പറയുമ്പോള്‍ തന്നെ ശത്രുക്കളുടെ നീക്കവും വ്യക്തമായ കാണാന്‍ ഇവിടെ നിന്ന് നോക്കിയാല്‍ സാധിക്കുമായിരുന്നു. രണ്ട് കൂട്ടിച്ചേര്‍ക്കലുകള്‍ കൂടി നവാബ് ഇവിടെ നടത്തിയിരുന്നു. ഷാ മന്‍സില്‍, മുബാറക്ക് മന്‍സില്‍ എന്നിവയാണിവ.



Click it and Unblock the Notifications