Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലക്‌നൗ » ആകര്‍ഷണങ്ങള് » സത്കന്ദ

സത്കന്ദ, ലക്‌നൗ

59

നവാബ് നസീര്‍- ഉദ് ദൗല ഒമ്പത് നിലകളുള്ള ഒരു കെട്ടിടം പണിയാന്‍( (നൗകന്ദ) ആഗ്രഹിച്ചു. അത് ലോകത്തിലെ എട്ടാമത്തെ അത്ഭുതമാകുമെന്നും, ബാബിലോണ്‍ ടവറിനും, പിസാ ഗോപുരത്തിനും ഒപ്പം നില്‍ക്കുമെന്നും അദ്ദേഹം ചിന്തിച്ചു. എന്നാല്‍ ഈ പദ്ധതി അദ്ദേഹത്തിന് ശേഷം വന്ന ഭരണാധികാരി പിന്തുടര്‍ന്നില്ല. നവാബ് മുഹമ്മദ് അലി ഷാ അത് ഏഴ് നിലകളിലൊതുക്കി (സത്കന്ദ). എന്നാല്‍ അദ്ദഹം 1840 ല്‍ മരണമടഞ്ഞതിനാല്‍ നാല് നിലകളില്‍ പണി അവസാനിപ്പിക്കേണ്ടി വന്നു.

ഇതിന്‍റെ നിര്‍മ്മാണത്തിന് പിന്നിലുണ്ടായിരുന്ന മറ്റൊരു ലക്ഷ്യം ഒരു വാച്ച് ടവര്‍ നിര്‍മ്മിക്കുകയും, നഗരത്തിന്‍റെ മുഴുവന്‍ കാഴ്ചയും നവാബിന് ലഭ്യമാക്കുകയും ചെയ്യുക എന്നതായിരുന്നു. നവാബിന്‍റെ മരണശേഷം ടവര്‍ തകര്‍ന്നുതുടങ്ങിയെങ്കിലും അത് എത്രത്തോളം വലിയൊരു പദ്ധതിയായിരുന്നു എന്ന് അതിന്‍റെ അവശിഷ്ടങ്ങളില്‍ നിന്ന് മനസിലാക്കാം.

ഹുസൈനാബാദ് ഇമാംബരയോട് ചേര്‍ന്ന് നിര്‍മ്മിച്ച സത്കന്ദ, ഫ്രഞ്ച് - ഇറ്റാലിയന്‍ സമ്മിശ്ര നിര്‍മ്മാണ ശൈലിയില്‍ നിര്‍മ്മിച്ചതാണ്. മധ്യകാലത്തെ ആകര്‍ഷകമായ നിര്‍മ്മാണ ശൈലി ഇതില്‍ കാണാനാവും. ഉത്തര്‍ പ്രദേശ് ഗവര്‍ണറായിരുന്ന സര്‍ ജോര്‍ജ്ജ് കൂപ്പറിനുള്ള ഒരു സ്മാരകം കൂടിയാണിത്.

 

One Way
Return
From (Departure City)
To (Destination City)
Depart On
06 Sep,Sun
Return On
07 Sep,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
06 Sep,Sun
Check Out
07 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
06 Sep,Sun
Return On
07 Sep,Mon