Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലക്‌നൗ » ആകര്‍ഷണങ്ങള് » സിക്കന്ദര്‍ ബാഗ്‌

സിക്കന്ദര്‍ ബാഗ്‌, ലക്‌നൗ

59

സിക്കന്ദര്‍ ബാഗ്‌ ഒരു പൂന്തോട്ടമാണെങ്കിലും അതിന്റെ വളപ്പില്‍ ഒരു കെട്ടിടം കൂടിയുണ്ട്‌. അവധിന്റെ അവസാന നവാബായിരുന്ന വാജിദ്‌ അലി ഷാ തന്റെ വേനല്‍ക്കാല വസതിയായി നിര്‍മ്മിച്ചതാണ്‌ ഈ മന്ദിരം. ഇതിന്റെ പേര്‌ സംബന്ധിച്ച്‌ ചില തര്‍ക്കങ്ങളുണ്ട്‌. ഈ പൂന്തോട്ടത്തിന്‌ നവാബ്‌ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ പേര്‌ നല്‍കുകയായിരുന്നെന്ന്‌ ഒരു പക്ഷം വാദിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പത്‌നി സിക്കന്ദര്‍ മഹല്‍ ബീഗത്തിന്റെ പേരാണ്‌ പൂന്തോട്ടത്തിന്‌ നല്‍കിയിരിക്കുന്നതെന്നാണ്‌ മറുവാദം.

വര്‍ണ്ണശബളമായ ജീവിതമാണ്‌ വാജിദ്‌ അലി ഷാ നയിച്ചിരുന്നത്‌. അതുകൊണ്ട്‌ തന്നെ അദ്ദേഹം പൂന്തോട്ടത്തിന്റെ നടുവിലായി ഒരു നൃത്തമണ്ഡപം നിര്‍മ്മിച്ചു. ഇവിടെ രാസലീലയും കഥക്കും സംഗീത കച്ചേരികളും അരങ്ങേറി. സാംസ്‌കാരിക പരിപാടികളും ഈ മണ്ഡപത്തില്‍ അവതരിപ്പിച്ചിരുന്നു.

ഒന്നാം സ്വാതന്ത്ര്യസമര സമയത്ത്‌ ഈ പൂന്തോട്ടം സമരാനുകൂലികളുടെ ശക്തികേന്ദ്രമായി മാറി. ബ്രിട്ടീഷുകാര്‍ ലക്‌നൗ വളഞ്ഞ്‌ ആക്രമിക്കുന്ന സമയത്ത്‌ 2200 സ്വാതന്ത്ര്യ സമരസേനാനികള്‍ ഇവിടെ അഭയം തേടി. പട്ടാള മേധാവിയായ സര്‍ കോളിന്‍ കാമ്പലിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ്‌ സൈന്യം നൂറുകണക്കിന്‌ ആളുകളെ കൊന്നൊടുക്കി. ഇപ്പോള്‍ ഇവിടെ നാഷണല്‍ ബൊട്ടാണിക്കല്‍ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇന്ത്യ പ്രവര്‍ത്തിക്കുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat