ആയിരം ഏക്കറിലേറെ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന പഞ്ചാബ് കാര്‍ഷിക സര്‍വകലാശാല മ്യൂസിയം പഞ്ചാബിലെ ഗ്രാമീണ ജീവിതം കാട്ടിത്തരും. ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ പണ്ട് കാലത്ത് അവരുടെ ദൈനംദിന ആവശ്യങ്ങള്‍ക്കുപയോഗിച്ചിരുന്ന വസ്‌തുക്കള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇന്നത്തെ ഇലക്‌ട്രിക് മോട്ടറുകള്‍ക്കും പമ്പുകള്‍ക്കും പകരം വെള്ളം ശേഖരിക്കാന്‍ അന്നുപയോഗിച്ചിരുന്ന ചെമ്പ് കുടങ്ങളും മറ്റും ഇവിടെ കാണാം.
പഞ്ചാബിലെ ഗ്രാമീണരുടെ യഥാര്‍ത്ഥ ജീവിതം മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും ഇവിടം സന്ദര്‍ശിച്ചിരിക്കണം. ഹോം സയന്‍സ് കോളേജിന് സമീപത്തായി സ്ഥിതി ചെയ്യുന്ന മ്യൂസിയം എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രാവിലെ 9 മുതല്‍ ഉച്ചയ്‌ക്ക് 1 മണിവരെയും ഉച്ചയ്‌ക്ക് 2 മണി മുതല്‍ 5 മണിവരെയും തുറന്നിരിക്കും.



Click it and Unblock the Notifications