മീനാക്ഷി അമ്മന്‍ ക്ഷേത്രത്തിന് മീനാക്ഷി ക്ഷേത്രമെന്നും പേരുണ്ട്. മധുരയിലെ ഏറ്റവും പ്രശസ്തമായ ആരാധനാലയമാണ് ഇത്. ശിവപാര്‍വ്വതിമാരാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. രാജ്യത്തെ തന്നെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് മധുര മീനാക്ഷി ക്ഷേത്രം. മധുരവാസിനിയായ ദേവിയെ വിവാഹം കഴിക്കാനായി ശിവന്‍ ഇവിടെയെത്തി എന്നാണ് ഐതിഹ്യം. വൈഗാനദിക്കരയിലെ ഈ ക്ഷേത്രം 2500 ലാണ് നിര്‍മിച്ചത്. നായക ഭരണകാലത്താണ് ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ രൂപം നിര്‍മിച്ചത്. 12 പ്രവേശനകവാടങ്ങളുള്ള ഈ ക്ഷേത്രം 6 ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു. കൊത്തുപണികള്‍, അലങ്കാരപ്പണികള്‍ എന്നിവയ്ക്ക് പേരുകേട്ട ക്ഷേത്രമാണിത്. 985 തൂണുകളും 14 ഗോപുരങ്ങളും ഉണ്ട് ഈ ക്ഷേത്രത്തിന്.



Click it and Unblock the Notifications