ഷോപ്പിംഗാണ് മധുരയിലെ പ്രശസ്തമായ ഒരു വിനോദം. ഷോപ്പിംഗല്ലാതെ മധുര യാത്ര പൂര്‍ണമാവില്ല എന്നു പറഞ്ഞാലും തെറ്റാവില്ല. തുണിത്തരങ്ങള്‍ക്കും കരകൗശലവസ്തുക്കള്‍ക്കും പ്രശസ്തമാണ് ഈ ക്ഷേത്രനഗരം. സില്‍ക്ക്, കോട്ടണ്‍, ബാതിക് തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന വസ്തുക്കള്‍. പ്രിതു മണ്ഡപം മാര്‍ക്കറ്റാണ് മധുരയില്‍ കണ്ടിരികേണ്ട ഒരു ഷോപ്പിംഗ് കേന്ദ്രം. മെറ്റല്‍ ലാമ്പുകള്‍, വെങ്കലപ്രതിമകള്‍, മരപ്പണികള്‍ തുടങ്ങിയവയുടെ വന്‍ ശേഖരവും മധുരയിലുണ്ട്.