പതിനാറാം നൂറ്റാണ്ടിലാണ് തിരുമലൈ നായക്കര്‍ കൊട്ടാരം പണികഴിപ്പിച്ചത്. മധുരയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് മനോഹരമായ ഈ കൊട്ടാരം. നായക്ക് രാജാവായ തിരുമലൈ നായക്കാണ് ഈ കൊട്ടാരം പണികഴിപ്പിച്ചത്. തിരുമലൈ നായക്കരുടെ ജീവിതകഥയും ചിലപ്പതികാരവും വിവരിക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയുമാണ് കൊട്ടാരത്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്ന്. 58 അടി ഉയരമുളള കൊട്ടാരത്തിന് 248 തൂണുകളുണ്ട്.
വിഷ്ണുവിന്റെയും ശിവന്റേയും ചിത്രങ്ങള്‍ കൊട്ടാരചുമരുകളില്‍ കൊത്തിവെച്ചിരിക്കുന്നു. നിരവധി ഫര്‍ണീച്ചറുകളും പാത്രങ്ങളും ഇവിടെ കാണാനുണ്ട്. പ്രവേശനകവാടം, നൃത്താലയം, മെയിന്‍ ഹാള്‍ എന്നിവയടങ്ങിയതാണ് കൊട്ടാരം.



Click it and Unblock the Notifications