മഹാബലേശ്വറിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയാണ് കൊണാട്ട് പീക്ക്. മൗണ്ട് ഒളിമ്പ്യ എന്നായിരുന്നു ഈ കൊടുമുടിയുടെ ആദ്യത്തെ പേര്. കൊണാട്ടിലെ പ്രഭുവിന്റെ സ്മരണയ്ക്കുവേണ്ടിയാണ് ഈ കൊടുമുടിക്ക് കൊണാട്ട് പീക്ക് എന്ന് പേരുനല്‍കിയത്. സമുദ്രനിരപ്പില്‍ നിന്നും 1400 അടിയാണ് കൊണാട്ട് പീക്കിന്റെ ഉയരം.
കൃഷ്ണ താഴ് വരയും വെന്നാ തടാകവുമാണ് കൊണാട്ട് പീക്കില്‍ നിന്നും ലഭിക്കുന്ന രണ്ട് മനോഹര ദൃശ്യങ്ങള്‍. അജിങ്ക്യതാര, രാജ്ഗഡ്, കമല്‍ഗഡ് തുടങ്ങിയ സ്ഥലങ്ങളും ഇവിടെനിന്നും കാണാം. കിഴക്കുഭാഗത്ത് പസ്രാണി മലയും പടിഞ്ഞാറ് വശത്ത് പ്രതാപ്ഘട് കോട്ടയുമാണ് കാഴ്ചയുടെ അതിര്‍ത്തികള്‍. ട്രക്കിംഗ് പ്രിയര്‍ക്കും സാഹസിക സഞ്ചാരികള്‍ക്കും പ്രിയപ്പെട്ട ഇടം കൂടിയാണ് മഹാബലേശ്വര്‍.



Click it and Unblock the Notifications