ഒറ്റകല്ലില്‍ കൊത്തിയ ഭീമാകാരമായ പ്രതിമയാണ് അര്‍ജുനന്‍ സ്പെനന്‍ സ്. ഏഴാം നൂറ്റാണ്ടിന്റെ മദ്ധ്യ കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതെന്നു കരുതപ്പെടുന്ന ഈ നിര്‍മ്മിതിക്ക് 43 അടിയാണ് ഉയരം. ഡിസെന്റ് ഓഫ് ദി ഗംഗ എന്ന പേരിലും ഇത് അറിയപ്പെടുന്നു. സ്വര്‍ഗ്ഗത്തില്‍ നിന്നും ഗംഗ നദിയെ ഭൂമിയിലേക്ക് കൊണ്ടുവരാന്‍ വേണ്ടി ഭഗീരഥ മഹാരാജാവ് നടത്തിയ തപസ്സില്‍ നിന്നും, കൂടാതെ അര്‍ജുനന്‍ തന്റെ ശത്രുക്കളെ തുരത്താന്‍ വേണ്ടി ശിവനെ പ്രീതിപ്പെടുത്തി വരം വാങ്ങാന്‍ വേണ്ടി നടത്തിയ തപസ്സില്‍ നിന്നുമാണ് ഇതിന് ഇങ്ങനെയൊരു പേര് വന്നത്. ഇത് തന്നെയാണ് ഈയൊരു നിര്‍മ്മിതിയുടെ ചരിത്രവും. അനവധി ദൈവങ്ങള്‍, പറവകള്‍, കാട്ടുമൃഗങ്ങള്‍ തുടങ്ങിയവയുടെ നൂറില്‍ കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ കൊത്തുപണി ചെയ്തു വച്ചിട്ടുണ്ട്. ആ കാലഘട്ടത്തിലെ കൊത്തുപണിക്കാരുടെ വൈധഗ്ദ്യം വിളിച്ചോതുന്നവയാണ് ഇവ. കൂടാതെ ഗംഗനദിയുടെ പതനം സൂചിപ്പിക്കാന്‍ വേണ്ടി പ്രതിമയുടെ പകുതിയില്‍ ഒരു പിളര്‍പ്പ് രൂപപെടുത്തിയിരിക്കുന്നു.



Click it and Unblock the Notifications