ചാന്ദി ദേവി എന്ന പേരിലും അറിയപ്പെടുന്ന ചന്ദിക ദേവി സ്ത്രീശക്തി ദേവിയായാണ് കണക്കാക്കപ്പെടുന്നത്. വിശ്വാസികളുടെയും സത്യസന്ധരുടെയും നന്മയുള്ളവരുടെയും സംരക്ഷകനായാണ് ദേവതയെ കണക്കാക്കുന്നത്. ഇതേപ്രദേശത്ത് തന്നെ ചന്ദികാ ദേവിയുടെ പേരില്‍ രണ്ട് ക്ഷേത്രങ്ങളുണ്ട്.
ഒന്ന് ചെറിയ ചന്ദികാ ക്ഷേത്രവും അടുത്തത് വലിയ ചന്ദികാ ക്ഷേത്രവുമായാണ് അറിയപ്പെടുന്നത്. ഭാഗേശ്വറില്‍ നിന്ന് അരകിലോമീറ്റര്‍ അകലെ മാത്രം സ്ഥിതി ചെയ്യുന്ന ചന്ദികാ ക്ഷേത്രം പഴക്കമുള്ള ക്ഷേത്രങ്ങളിലൊന്നാണ്. നവരാത്രി ദിനങ്ങളില്‍ ദേവതയെ ആരാധിക്കാന്‍ നിരവധി ഭക്തരാണ് ഇവിടെയെത്തുന്നത്.



Click it and Unblock the Notifications