കുള്ളുവിന്റെ പഴയ തലസ്ഥാനമായിരുന്നു ജഗത്സുഖ് ഗ്രാമം. കുള്ളുവിലെ ഏറ്റവും വലുതും പ്രശസ്തവുമായ ഗ്രാമങ്ങളിലൊന്നാണ് ജഗത്സുഖ്. ശിവക്ഷേത്രമാണ് ജഗത്സുഖിലെ ഏറ്റവും പ്രശസ്തമായ ആകര്‍ഷണകേന്ദ്രം. ശിഖാര ശൈലിയിലാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. സന്ധ്യാദേവിക്കായി സമര്‍പ്പിക്കപ്പെട്ട ഒരു ചെറുക്ഷേത്രവും ഇവിടെയുണ്ട്. ശര്‍വാലി ദേവി, ഗൗരീശങ്കരക്ഷേത്രങ്ങളും ഇതിനടുത്തായാണ്. എട്ടാം നൂറ്റാണ്ടിലാണ് ഈ ആരാധനാലയങ്ങള്‍ നിര്‍മിച്ചത് എന്ന് കരുതുന്നു.



Click it and Unblock the Notifications