സിക്ക് മതസ്ഥരുടെ 10ാം ഗുരുവായ ഗുരു ഗോബിന്ദ്സിംഗിന്‍റെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ച ആരാധനാലയമാണിത്. സിക്കുകാരെ ഒന്നിപ്പിച്ച് മുഗള്‍ ചക്രവര്‍ത്തി ഔരംഗസേബിനെതിരേയള്ള യുദ്ധത്തിന് നേതൃത്വം കൊടുത്തത് ഗുരു ഗോബിന്ദ് സിംഗ് ആണ്. യുദ്ധത്തില്‍ ഗുരുവിന് മാണ്ഡി ഭരിച്ച രാജകുടുംബത്തിന്‍റെ സര്‍വ്വ പിന്തുണയുമുണ്ടായിരുന്നു.
'ഗുരുദ്വാര പലാംഗ് സഹബാസ്' എന്നു കൂടി ഈ ആരാധനാലയത്തിന് പേരുണ്ട്. ഗുരു ഉപയോഗിച്ചിരുന്ന ഒരു കിടക്കയും റബാബ് എന്ന വാദ്യോപകരണവും,തോക്കും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഒരു വലിയ ഭരണിയില്‍ നിറയെ ഔഷധഗുണമുള്ള വെള്ളവും ഗുരുദ്വാരയ്ക്കരികില്‍ കാണാം.ഇപ്പോള്‍ രാജകുടുംബത്തില്‍പ്പെട്ടവരാണ് ഈ ഗുരുദ്വാരയുടെ സംരക്ഷണം ഏറ്റെടുത്തു നടത്തുന്നത്.



Click it and Unblock the Notifications