സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ജാന്‍ജേലി താഴ്വര പുതിയ അനുഭവങ്ങള്‍ സമ്മാനിക്കുമെന്നുറപ്പ്.സമുദ്രത്തില്‍ നിന്നും 2200 മീറ്റര്‍ ഉയരത്തിലുള്ള ഈ പ്രദേശം മാണ്ഢിയില്‍ നിന്നും 67 കിലോമീറ്റര്‍ അകലെയാണ്.ജാന്‍ജേലിയിലെ നൈറ്റ് സഫാരി സഞ്ചാരികള്‍ക്കിടയില്‍ പ്രസിദ്ധമാണ്.ജാന്‍ജേലിയില്‍ നിന്നും ഷോജ,കര്‍സോഗ്,ശിഖരി ദേവിക്ഷേത്രം,ചിന്‍ഡി,കാംറു നാഗക്ഷേത്രം,റാംപൂര്‍ അങ്ങനെ പലയിടങ്ങളിലേക്കും സഞ്ചാരികള്‍ക്ക് ട്രക്കിംഗ് നടത്താം.
ഇന്ത്യ പിടിച്ചടക്കിയ ബ്രിട്ടീഷുകാര്‍ക്ക് അവരുടെ ഉഷ്ണകാലത്തെ ആസ്ഥാനമായി ജാന്‍ജേലിയെ തെരെഞ്ഞെടുക്കാന്‍ താല്പ്പര്യമുണ്ടായിരുന്നു. എന്നാല്‍ ജാന്‍ജേലിയുടെ അധിപന്‍ ഭൂമി വിട്ടു നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ അവരുടെ മോഹം നടന്നില്ല.



Click it and Unblock the Notifications