ഹാമിര്‍പൂര് ജില്ലയ്ക്ക് തൊട്ടടുത്ത് ശികന്ദര്‍ മലനിരകള്‍ അതിര്‍ത്തിയായുള്ള കംലാ ഗ്രാമത്തില്‍ 4772 അടി മുകളിലാണ് കംലാ കോട്ട സ്ഥിതിചെയ്യുന്നത്.1625 ല്‍ മാണ്ഢി ഭരിച്ചിരുന്ന സൂരജ് സെന്‍ എന്ന രാജാവാണ് കോട്ട പണികഴിപ്പിച്ചത്. 1840ല്‍ മഹാരാജ രഞ്ജിത് സിംഗിന്‍റെ ആക്രമണത്തില്‍ കോട്ടയ്ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. പിന്നീട് 1846ല്‍ മാണ്ഡി രാജവംശം ഇത് പുതുക്കിപ്പണിയുകയായിരുന്നു.കംല ബാബ എന്ന ഒരു സന്യാസിയുടെ സ്മരണാര്‍ത്ഥമാണ് ഈ കോട്ടയ്ക്ക് കംല കോട്ട എന്ന പേര് വന്നത്.
മാണ്ഡിയില്‍നിന്നും 80 കിമീ അകലെയുള്ള ഈ കോട്ടയിലേക്ക് അപകടങ്ങള്‍ നിറഞ്ഞ കാട്ടുപാതയിലൂടെ സാഹസികമായ ഒരു ട്രക്കിംഗ് നടത്തിയും സഞ്ചാരികള്‍ക്ക് പോകാവുന്നതാണ്. അടുത്തിടെ നടത്തിയ ഒരു ഖനനത്തില്‍ മനുഷ്യരുടെ അസ്ഥിക്കൂടങ്ങള്‍ കോട്ടയ്ക്കുള്ളില്‍ നിന്നും കണ്ടെത്തിയിരുന്നു.



Click it and Unblock the Notifications