കാടിന് നടുവില്‍ സമുദ്രോപരിതലത്തില്‍ നിന്നും 3334 മീറ്റര്‍ ഉയരത്തിലുള്ള തടാകമാണ് കാംറു തടാകം. മാണ്ഢി-കര്‍സോഗ് റോഡിനരികിലുള്ള തടാകത്തില്‍ നിന്നും സഞ്ചാരികള്‍ക്ക് ബാള്‍ താഴ്വരയുടേയും മഞ്ഞു മൂടിയ ദോലാധര്‍ കൊടുമുടിയുടേയും അപൂര്‍വ്വ സുന്ദരദൃശ്യങ്ങള്‍ കാണാനാകും. തടാകത്തിന് അരികിലുള്ള കാംറു നാഗ ക്ഷേത്രമാണ് മറ്റൊരു ആകര്‍ഷണം.
മഞ്ഞുകാലത്ത് തടാകത്തിലെ ജലം തണുത്തുറയും. കാട്ടുപാതയിലൂടെ മാത്രമേ കാംറു തടാകത്തിലേക്ക് വഴിയുള്ളൂ. ആദ്യമായി ട്രക്കിംങ് നടത്തുന്നവര്‍ കാംറു സന്ദര്‍ശിക്കാന്‍ ഉഷ്ണകാലം തിരഞ്ഞെടുക്കുന്നതാവും നല്ലത്. തണുത്തുറഞ്ഞ കാലാവസ്ഥയില്‍ കാംറുവിലേക്കുള്ള യാത്ര ഒരിത്തിരി വിഷമമായേക്കും.



Click it and Unblock the Notifications