കാംറു മലനിരകളിലെ കാംറ ഗ്രാമത്തിലാണ് കാംറു നാഗ്ക്ഷേത്രമുള്ളത്. മഴയുടെ ദേവനായ കാംറുനാഗാണ് ഇവിടുത്തെ പ്രതിഷ്ഠ.വര്‍ഷാവര്‍ഷം ജൂണ്‍ പതിനാലിന് ഇവിടെ നടക്കുന്ന ഉത്സവത്തില്‍ പങ്കെടുക്കാന്‍ തീര്‍ത്ഥാടകരും പ്രാദേശിക വാസികളുമടക്കം നിരവധി പേര്‍ എത്താറുണ്ട്.അന്ന് ആചാരപ്രകാരം കാംറു നാഗ ദേവന് ഭക്തര്‍ തങ്ങളുടെ ഉപഹാരങ്ങള്‍ സമര്‍പ്പിക്കുന്നത് കാംറു തടാകത്തിലാണ്.ക്ഷേത്രത്തിന് അരികിലുള്ള ഈ തടാകം കുമാര്‍വാ തടാകം എന്നു കൂടി അറിയപ്പെടുന്നുണ്ട്.



Click it and Unblock the Notifications