ബഹലങ്ങളും ആഘോഷങ്ങളും മാത്രമാണ് ഗോവ തന്റെ സഞ്ചാരികള്‍ക്കായി കാത്തുവെച്ചിരിക്കുന്നത് എന്ന് കരുതിയെങ്കില്‍ തെറ്റി. അതിശയിപ്പിക്കുന്ന പ്രശാന്തതയും സ്വകാര്യതയും പ്രദാനം ചെയ്യുന്ന ഗോവന്‍ ബീച്ചാണ് മാണ്‍ഡ്രം. കപ്പിള്‍സിനും മറ്റും ചെന്നിരിക്കാന്‍ പറ്റുന്ന മനോഹരമായ ഹണിമുണ്‍ സ്‌പോട്ടാണ് ഇവിടം.
നിറയെ മരങ്ങളുള്ള ബീച്ചിലൂടെ ഒരു നടത്ത ആരെയും ആകര്‍ഷിക്കുന്ന ഒരു അനുഭവമായിരിക്കും. എന്‍ഡ് ഓഫ് ദ വേള്‍ഡ് എന്ന് പേരുള്ള ഒരു ബീച്ച് ഹോട്ടലുണ്ട് ഇവിടെ. മാണ്‍ഡ്രം ബീച്ചിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് ഇത്. വളരെ നന്നായി സംരക്ഷിച്ചുവരുന്ന ഒരു പോര്‍ട്ടുഗീസ് കോട്ടയാണ് ഇവിടത്തെ മറ്റൊരു ആകര്‍ഷണം.
സ്വന്തം വാഹനത്തിലോ അല്ലെങ്കില്‍ വാടകയ്‌ക്കെടുത്ത ബൈക്കിലോ ആയി സഞ്ചാരികള്‍ക്ക് ഇവിടെയെത്താന്‍ സാധിക്കും. രാത്രിവൈകുന്നതിനുമുമ്പായുള്ള സമയമാണ് മാണ്‍ഡ്രം ബീച്ച് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.



Click it and Unblock the Notifications