മാണ്ഡവിയില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെയാണ് ക്രാന്തി തീര്‍ത്ഥം അഥവാ ശ്യാംജി കൃഷ്ണവര്‍മ്മ മെമ്മോറിയല്‍. 2009 ഒക്ടോബര്‍ 4 ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയാണ് ഇതിന് തറക്കല്ലിട്ടത്. 56,318 അടി വിസ്തൃതിയുള്ള ഈ കെട്ടിടം പതിനാല് മാസങ്ങള്‍കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഡിസംബര്‍ 13 ഈ സ്ഥാപനം രാജ്യത്തിന് സമര്‍പ്പിച്ചു. ഈ സ്മാരകം ശ്യാംജി കൃഷ്ണ വര്‍മ്മ സ്വാതന്ത്യസമരത്തിന് നല്കിയ സംഭാവനകളെ മനസിലാക്കാന്‍ സഹായിക്കും. ഇദ്ദേഹത്തിന്റെയും ഭാര്യ ഭാനുമതിയുടെയും ചിതാഭസ്മം ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
വ്യാഴാഴ്ചകളിലൊഴികെ എല്ലാ ദിവസവും ഇവിടെ പ്രവേശനം ലഭിക്കും. ഇവിടെ മികച്ച ഒരു ലൈബ്രറിയും, സ്വാതന്ത്ര്യ സമര സേനാനികളെപ്പറ്റി പഠിക്കുന്ന ഒരു ഗവേഷണ കേന്ദ്രവുമുണ്ട്. പ്രശസ്തരായ ചിത്രകാരന്‍മാരാല്‍ രചിക്കപ്പെട്ട ഭാരതീയ നേതാക്കളുടെ ചിത്രങ്ങളും ഇവിടെ പ്രദര്‍ശിപ്പിക്കുന്നു.



Click it and Unblock the Notifications