മംഗലാപുരത്ത് നിന്നും പത്ത് കിലോമീറ്റര്‍ തെക്കോട്ട് സഞ്ചരിച്ചാല്‍ തണ്ണീര്‍ഭവി ബീച്ചിലെത്താം. പണമ്പൂരിലുള്ള ഈ ബീച്ചില്‍ വളരെ ശാന്തസുന്ദരമായ പ്രകൃതമാണ്. അധികം ഒച്ചയനക്കങ്ങളില്ലാത്ത ബീച്ചാണിത്. കടിലേക്കെത്തുന്ന നദിയുടെയും ചെറിയ ചെറിയ തിരമാലകളുടെയും ശബ്ദം ചെവിയോര്‍ത്താല്‍ കേള്‍ക്കാം. പണമ്പൂരിലേക്ക് ജില്ലാ ആസ്ഥാനമായ മംഗലാപുരത്ത് നിന്നും നിരവധി വാഹനങ്ങളുണ്ട്.
സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ടിന്റെ ബസ്സുകളും ഇവിടേക്ക് ലഭിക്കും. ആള്‍ത്തിരക്കില്‍നിന്നൊഴിഞ്ഞുമാറി സ്വസ്ഥമായിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് തണ്ണീര്‍ഭവി ബീച്ചിലെത്തുന്നവരില്‍ ഭൂരിഭാഗവും. ആള്‍ത്തിരക്ക് അധികമില്ലാത്തതിനാല്‍ത്തന്നെ ബഹളങ്ങളോ മലിനീകരണ പ്രശ്‌നങ്ങളോ അധികമായില്ല. ആളുകള്‍ അധികം എത്താറില്ല എന്നതുകൊണ്ടുതന്നെ സര്‍ക്കാര്‍ അംഗീകാരമുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമല്ല ഇത്.
സുരക്ഷാക്രവര്‍ത്തകരും ലൈഫ് ഗാര്‍ഡ് സിസ്റ്റവുമില്ലാത്തതിനാല്‍ ചിലപ്പോഴൊക്കെ അപകടങ്ങളും നടക്കാറുണ്ട്. പ്രകൃതിദൃശ്യങ്ങള്‍ക്കും കാഴ്ചകള്‍ക്കും സമ്പന്നമാണെങ്കിലും തണ്ണീര്‍ഭവി ബീച്ചിലേക്കുള്ള യാത്ര എപ്പോഴും വളരെ സൂക്ഷ്മതയോടെ വേണം പ്ലാന്‍ ചെയ്യാന്‍.



Click it and Unblock the Notifications