മന്ത്രാലയത്ത് നിന്ന് 20 കിലോമീറ്റര്‍ അകലെയായിട്ടാണ് ഭിക്ഷാലയ എന്നും പ്രാദേശിക ഭാഷയില്‍ ബിച്ചാലി എന്നുമറിയപ്പെടുന്ന ഈ സഞ്ചാരകേന്ദ്രം സ്ഥിതിചെയ്യുന്നത്. ശ്രീ രാഘവേന്ദ്ര സ്വാമിയുടെ ശിഷ്യനും പ്രിയഭക്തനുമായിരുന്ന ശ്രീ അപ്പനാചാരി തന്‍റെ ജീവിതത്തിലെ വലിയൊരു കാലയളവ് കഴിച്ചുകൂട്ടിയ ഇടം എന്ന നിലയില്‍ പ്രസിദ്ധമാണ് ഭിക്ഷാലയം. തന്‍റെ ഈ പ്രിയ ശിഷ്യനുമൊത്ത് ശ്രീ രാഘവേന്ദ്രസ്വാമി തന്നെ 13 വര്‍ഷക്കാലം ഭിക്ഷാലയയില്‍ തങ്ങിയിരുന്നു എന്നത് അറിയപ്പെടുന്ന വസ്തുതയാണ്.
തുംഗഭദ്ര നദിയുടെ തീരത്ത് ഹരിതാഭവും പ്രശാന്തസുന്ദരവുമായ അന്തരീക്ഷത്തിലാണ് ഭിക്ഷാലയ നിലകൊള്ളുന്നത്. നഗര ജീവിതത്തിന്‍റെ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞുമാറി ഇവിടെയെത്തുന്നവര്‍ക്ക് ശാന്തിയുടെയും സമാധാനത്തിന്‍റെയും ധ്യാനനിമഗ്നമായ ഒരാന്തരിക ഉള്‍വിളി ഭിക്ഷാലയ വാഗ്ദാനം ചെയ്യുന്നു. പ്രിയപ്പെട്ടവരോടൊത്ത് വിലപ്പെട്ട സമയം ചിലവഴിക്കാന്‍ ഉദ്ദേശിക്കുക്കുന്നവര്‍ക്കും ഭിക്ഷാലയ ഒരഭയകേന്ദ്രമാണ്.



Click it and Unblock the Notifications