മന്ത്രാലയയില്‍ സ്ഥിതിചെയ്യുന്ന ശ്രീ രാഘവേന്ദ്രസ്വാമി ക്ഷേത്രം ഈ മേഖലയിലെ പ്രമുഖ ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രമാണ്. മഹാവിഷ്ണുവിന്‍റെ അരുമ ഭക്തനായിരുന്ന പ്രഹ്ലാദന്‍റെ അവതാരമാണ് ഗുരു എന്ന് വിശ്വസിക്കപ്പെടുന്നു. പ്രഹ്ലാദനെ വധിക്കാന്‍ പല തവണ തുനിഞ്ഞ പിതാവ് ഹിരണ്യകശിപുവില്‍ നിന്നും തന്‍റെ പ്രിയഭക്തനെ വിഷ്ണു ഭഗവാന്‍ രക്ഷിക്കുകയായിരുന്നു. നരസിംഹരൂപമെടുത്ത് മഹാവിഷ്ണു ഹിരണ്യകശിപുവെന്ന സത്വത്തെ നിഗ്രഹിച്ചു.
വര്‍ഷംതോറും നടക്കുന്ന ഗുരുജയന്തിക്ക് ആയിരക്കണക്കിന് ഭക്തര്‍ ഇവിടെ എത്തിച്ചേരുന്നു.രണ്ട് ദിവസങ്ങളിലായി നടക്കുന്ന ആഘോഷവേളയില്‍ പങ്ക്കൊള്ളാനും ഗുരുവിന്‍റെ നിത്യസാന്നിദ്ധ്യമുള്ള ദേവാലയം ദര്‍ശിക്കാനും നാനാദിക്കുകളില്‍ നിന്നും വിശ്വാസികള്‍ ഇവിടെവന്നെത്തുന്നു. ഗുരു അരുളിയ പോലെ അദ്ദേഹത്തിന് ഇപ്പോഴും അവിടെ ആവാസമുണ്ടെന്നും ഇനിയൊരു 361 കൊല്ലം അവിടെത്തന്നെ ഉണ്ടാകുമെന്നും അദ്ദേഹത്തിന്‍റെ അനുയായികള്‍ വിശ്വസിക്കുന്നു.



Click it and Unblock the Notifications