വടക്കന്‍ ഗോവയിലെ ഒരു ടൗണ്‍ഷിപ്പാണ് മാപുസ. ബാഗ, കലാന്‍ഗുട്ട്, അഞ്ജുന ബീച്ചുകള്‍ക്ക് സമീപത്താണ് ഇത്. ഗോവയുടെ തലസ്ഥാനനഗരമായ പനാജിയില്‍ നിന്നും ഏതാണ്ട് 13 കിലോമീറ്റര്‍ ദൂരമുണ്ട് മാപുസയിലേക്ക്. സീസണ്‍ സമയമായ ഒക്‌ടോബര്‍ - ഡിസംബര്‍ മാസങ്ങളില്‍ ബഡ്ജറ്റിലൊതുങ്ങുന്ന ഭക്ഷണത്തിനും മറ്റുമായി നിരവധി സഞ്ചാരികള്‍ മാപുസയിലെത്തുന്നു.
ചെറുകടികളും, കരകൗശലവസ്തുക്കളും, കാര്‍ഷിക സാധനങ്ങളും ഫ്രഷ് ഫ്രൂട്ട്‌സുമൊക്കെയാണ് മാപുസയുടെ തനതുവിഭവങ്ങള്‍. മികച്ച കടല്‍വിഭവങ്ങള്‍ കിട്ടുന്ന ഗോവയിലെ പ്രധാനകേന്ദ്രം കൂടിയാണ് മാപൂസ. പനജിയില്‍ നിന്നും ഗോവയുടെ മറ്റുഭാഗങ്ങളില്‍ നിന്നും മാപുസയിലേക്ക് നിരവധി വാഹനങ്ങള്‍ ലഭ്യമാണ്. കാബ്‌സുകളും മറ്റും ലഭ്യമാണെങ്കിലും ഡ്രൈവര്‍മാര്‍ അധികം ചാര്‍ജ്ജ് ഈടാക്കാന്‍ സാധ്യതയുണ്ട്.



Click it and Unblock the Notifications