കേരളത്തിലെ മറ്റ് പല ബീച്ചുകളെയും പോലെ ആളുകള്‍ ഏറെ ആസ്വദിച്ചുകഴിഞ്ഞ ബീച്ചല്ല മാരാരിക്കുളത്തേത്. അതിനാല്‍ത്തന്നെ തിരക്കുകുറവാണിവിടെ. വൃത്തിയും വെടിപ്പുമുള്ള ബീച്ചില്‍ സമാധാനമായി സമയം ചെലവഴിയ്ക്കാം. കേരളത്തിലെ ഏറ്റവും വൃത്തിയുള്ളതും ശാന്തവുമായ കടല്‍ത്തീരങ്ങളില്‍ ഒന്നാണ് മാരാരിക്കുളം ബീച്ച്. പഞ്ചാരമണലില്‍ ഇരുന്ന് ശല്യങ്ങളേതുമില്ലാതെ സഞ്ചാരികള്‍ക്ക് ഇവിടെ അസ്തമയം ആസ്വദിയ്ക്കാം.
കടല്‍ത്തീരത്തുള്ള ക്ഷേത്രങ്ങളും പള്ളികളുമെല്ലാം ഈ സ്ഥലത്തിന്റെ ഭംഗിയേറ്റുന്നു. തീരദേശത്തെ താമസക്കാരോടും മറ്റും സംസാരിക്കുകയും അവരുടെ ജീവിതരീതികള്‍ അറിയുകയും വേണമെന്നുള്ളവര്‍ക്ക് അങ്ങനെ ചെയ്യാം, ആരുമായും കൂട്ടുകൂടുന്ന നല്ല മനുഷ്യരാണ് ഇവിടത്തെയാളുകള്‍. കടല്‍ത്തീരത്തുള്ള ആയുര്‍വേദ റിസോര്‍ട്ടുകളില്‍ സുഖചികിത്സകള്‍ക്കും മറ്റും സൗകര്യമുണ്ട്. ബീച്ചില്‍ വോളി ബോള്‍, പാരസെയ്‌ലിങ്, നീന്തല്‍ തുടങ്ങിയവയ്‌ക്കെല്ലാം സൗകര്യമുണ്ട്.



Click it and Unblock the Notifications