ദേവാലയങ്ങള്‍ക്ക് പുറമെ വിശാലമായി പരന്ന്കിടക്കുന്ന മലമ്പ്രദേശങ്ങള്‍ക്കും പ്രസിദ്ധമാണ് മഥുര. യമുനാനദിക്കരയോളം നീണ്ട്കിടക്കുന്ന പട്ടണമാണിത്. ഈ ചുരത്തിന്റെ കല്പടവുകള്‍ ഗംഗയെ സ്പര്‍ശിക്കുമാറ് അനന്തമായി വ്യാപിച്ച്കിടക്കുകയാണ്. ഹൈന്ദവ സംസ്ക്കാരത്തിന്റെ ആണിക്കല്ലാണ് ഗംഗാനദി. ഈ നദിയില്‍ ഒന്ന് മുങ്ങിനിവര്‍ന്നാല്‍ സകല പാപങ്ങളില്‍ നിന്നും ആത്മാവും ശരീരവും മുക്തമാകുമെന്ന് വിശ്വസിക്കപ്പെടുന്നു.
മഥുരയിലെ ഏറെക്കുറെ എല്ലാ മതാനുഷ്ടാനങ്ങളുടെയും കേന്ദ്രമാണ് ഈ ചുരങ്ങള്‍. ഇവിടെയെത്തുന്ന തീര്‍ത്ഥാടകര്‍ ഭക്തിപാരവശ്യത്തോടെ ആരാധനകളില്‍ മുങ്ങിനിവരുന്നത് കാണാം. രാവിലെയും വൈകിട്ടും വിശേഷാല്‍ പൂജകളും ഇവിടെ അനുഷ്ടിക്കാറുണ്ട്.
യമുനാനദിക്ക് തിരശ്ചീനമായ് കിടക്കുന്ന ഈ ചുരങ്ങളില്‍ നിരവധി ആശ്രമങ്ങളും ദേവാലയങ്ങളും ക്ഷേത്രങ്ങളുമുണ്ട്. ഇരുപത്തഞ്ചോളം വരും ഇവയുടെ എണ്ണം. അതില്‍ ഏറ്റവും പ്രസിദ്ധമായത് വിശ്രംഘട്ടാണ്. തന്റെ ദുഷ്ടനായ അമ്മാവനെ വധിച്ച ശേഷം ശ്രീകൃഷ്ണന്‍ അല്പസമയം വിശ്രമിച്ച സ്ഥലം എന്ന നിലയിലുള്ള ആത്മീയ പരിവേഷം ഇതിനുണ്ട്.



Click it and Unblock the Notifications