പ്രാചീന ഇന്ത്യയുടെ പഴക്കംചെന്ന സ്മാരകചിഹ്നങ്ങള്‍, പ്രതിമകള്‍, ക്രിസ്തുവിന് മുമ്പ് മൂന്നാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ചരിത്രാവശിഷ്ടങ്ങള്‍ എന്നിവയുടെ അമൂല്യ ശേഖരം അടങ്ങുന്ന അതിവിശിഷ്ടമായ സ്ഥലമാണ് മഥുര മ്യൂസിയം.
ഇളം മഞ്ഞനിറത്തിലുള്ള ബഫ് സ്റ്റോണുകള്‍ കൊണ്ടാണ് ഇത് പണിതിട്ടുള്ളത്. മഥുരയ്ക്കകത്തും പരിസരത്തും നടന്നിട്ടുള്ള എല്ലാ ഉത്ഖനനങ്ങളുടെയും ചരിത്രാവശിഷ്ടങ്ങള്‍ ഇവിടെ നിരത്തിയിട്ടുണ്ട്. ഇന്ത്യയുടെ വിശ്വാസാദര്‍ശങ്ങളിലേക്ക് വെളിച്ചം വീശുന്ന വേദവാക്യങ്ങള്‍, തുണ്ട് ശകലങ്ങള്‍, കല്‍പ്രതിമകള്‍ എന്നിങ്ങനെ ഇവിടത്തെ കാഴ്ചകള്‍ ഒരനുഭവം തന്നെയാണ്.
മതം ഉള്‍പ്പെടെ പ്രാചീന ഇന്ത്യയെ മനസ്സിലാക്കാന്‍ പ്രയത്നിക്കുന്ന ചരിത്രകുതുകികള്‍ക്ക് വലിയൊരു സമാശ്വാസമാണ് ഈ മ്യൂസിയം. ഇന്ത്യന്‍ സംസ്ക്കാരത്തിന്റെ ഇത്രയേറെ വൈവിദ്ധ്യം തീര്‍ച്ചയായും കൌതുകമുണര്‍ത്തും.



Click it and Unblock the Notifications