ഗുരുവിന്റെ രൂപത്തില്‍ ശിവനെ ആരാധിച്ചുവരുന്ന ക്ഷേത്രമാണിത്. തെന്നിന്ത്യയില്‍ പ്രത്യേകിച്ചും തമിഴ്‌നാട്ടിലാണ് ശിവനെ കൂടുതലായും ഗുരു രൂപത്തില്‍ ആരാധിച്ചുവരുന്നത്. തെക്കിനഭിമുഖമായി നില്‍ക്കുന്നയാള്‍ എന്നാണ് ദക്ഷിണാമൂര്‍ത്തിയെന്ന വാക്കിനര്‍ത്ഥം. എല്ലാ ദക്ഷിണാമൂര്‍ത്തി ക്ഷേത്രങ്ങളിലും ദേവപ്രതിഷ്ഠ തെക്കിനഭിമുഖമായിട്ടായിരിക്കും. സാധാരണ ശിവക്ഷേത്രങ്ങളിലെല്ലാം കിഴക്കിനഭിമുഖമായിട്ടാണ് പ്രതിഷ്ഠയുണ്ടാകാറുള്ളത്.
ആല്‍മരത്തിന് കീഴില്‍ സ്ഥാപിച്ച നിലയില്‍ നാല് കൈകളോടുകൂടിയാണ് ദക്ഷിണാമൂര്‍ത്തി ബിംബം കാണാനാവുക. വലതുകാല്‍ അപസ്മാര എന്ന അസുരനെ ചവിട്ടിക്കൊണ്ടും ഇടതുകാല്‍ മടിയിലേയ്ക്ക് മടക്കിവച്ച നിലയിലും കാണാം. കൈകളിലൊന്നില്‍ അഗ്നിയും മറ്റ് രണ്ട് കൈകളില്‍ നാഗങ്ങളും വലതുകയ്യില്‍ ജ്ഞാനമുദ്രയും ഇടതുകയ്യില്‍ അഭയമുദ്രയും കാണാം. ദക്ഷിണാമൂര്‍ത്തി രൂപത്തില്‍ ശിവനെ വളരെ കുറച്ച് ക്ഷേത്രങ്ങളില്‍ മാത്രമേ ആരാധിയ്ക്കുന്നുള്ളു. അതിനലൊന്നാണ് മയിലാടുതുറയിലെ ദക്ഷിണാമൂര്‍ത്തിക്ഷേത്രം.



Click it and Unblock the Notifications