കൂരൈനാടു എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടെയും ശിവനാണ് പ്രതിഷ്ഠ, ശിവനൊപ്പം ശാന്ത നായകിയുടെ പ്രതിഷ്ഠയും ഇവിടെയുണ്ട്. ഇവിടെ നിന്നും മോക്ഷം നേടിയ പുനുകു സിദ്ധന്റെ പേരില്‍ നിന്നാണ് ഈ ക്ഷേത്രത്തിന് പുനുഗീശ്വര് ക്ഷേത്രമെന്ന പേരുവീണത്. സാഹിത്യസൃഷ്ടിയായ മയിലാടുതുറൈ മഹാന്ഗള് എന്ന പുസ്തകത്തില്‍ ഇവിടെ ജീവിച്ചിരുന്ന താപസിമാരെക്കുറിച്ച് പ്രതിപാദിയ്ക്കുന്നുണ്ട്.
ഒട്ടേറെ താപസന്മാര് താമസിച്ചിരുന്ന മയിലാടുതുറയ്ക്ക് സമീപമുള്ള ഒരു ഗ്രാമം ഇന്നും അറിയപ്പെടുന്നത് സിദ്ധര്ക്കാട് എന്നാണ്. കാഞ്ചീപുരത്തിന് സമാനമാണ് കൂരൈനാട് എന്ന സ്ഥലം. ക്ഷേത്രത്തിന്റെ പേരില്‍ മാത്രമല്ല തുണി വ്യവസായത്തിന്റെ പേരിലും കൂരൈനാട് കാഞ്ചിപുരം പോലെ തന്നെ ഏറെ പ്രശസ്തമാണ്.
തമിഴില്‍ കൂരൈ എന്ന വാക്കിനര്‍ത്ഥം തുണിയെന്നാണ്. ഒരുകാലത്ത് കൂരൈനാട്ടിലെ നെയ്ത്തുകാരെല്ലാം വരള്‍ച്ചമൂലമുണ്ടായ ക്ഷാമത്തില്‍ പൊറുതിമുട്ടി. അപ്പോള്‍ അവിടുത്തെ ബ്രാഹ്മണര്‍ തങ്ങള്‍ക്കിടയിലെ ഓരോ കല്യാണത്തിനും കുരൈനാട്ടെ നെയ്ത്തുകാരില്‍ നിന്നും ഒരു സാരിവാങ്ങാമെന്ന് വാഗ്ദാനം ചെയ്തു. സാരി വിറ്റുകിട്ടുന്ന പണം നെയ്ത്തുകാര്‍ക്ക് ഒരുപരിധിവരെ ക്ഷാമത്തില്‍ നിന്നും വിടുതല്‍ നല്കി. ഇപ്പോഴും അയ്യര്‍ വിഭാഗത്തില്‍പ്പെട്ട വധുക്കള്‍ വിവാഹത്തിന് കൂരൈ സാരിയാണ് ധരിച്ചുപോരുന്നത്.