ചരിത്രപരമായി ഗംഗൈ കൊണ്ട ചാളപുരം ക്ഷേത്രത്തോട് സാമ്യമുണ്ട് ശ്രീ അയ്യരപ്പാര്‍ ക്ഷേത്രത്തിന്. കുലോത്തുംഗ ചോളന്മാരുടെ കാലത്തുള്ള ഒട്ടേറെ ശിലാലിഖിതങ്ങള്‍ ഈ ക്ഷേത്രത്തിലുണ്ട്. ഗംഗൈ കൊണ്ട് ചോളപുരം ക്ഷേത്രത്തില്‍ ക്ഷേത്രച്ചുവരുകളില്‍ പതിച്ച ചെമ്പു തകിടിലാണ് ചോള കാലഘട്ടത്തെ കുറിയ്ക്കുന്ന ലിഘിതങ്ങളുള്ളതെങ്കില്‍ അയ്യരപ്പാര്‍ ക്ഷേത്രത്തില്‍ അത് കല്ലിലാണ് രേഖപ്പെടുത്തിവച്ചിരിക്കുന്നതെന്ന വ്യ്ത്യാസമേയുള്ളു.
ഉത്സവങ്ങളുടെ നടത്തിപ്പിന്റെ കാര്യത്തില്‍ കുലോത്തുംഗ ചോളരാജാക്കന്മാര്‍ക്ക് വലിയ പ്രശസ്തിയായിരുന്നു. എല്ലാവര്‍ഷവും പന്ത്രണ്ട് ഉത്സവങ്ങളാണ് ഇവര്‍ നടത്തിപ്പോന്നിരുന്നത്, അതായത് വര്‍ഷത്തില്‍ ഓരോ മാസത്തിലും ഉത്സവമുണ്ടാകുന്ന അവസ്ഥ. ധര്‍മ്മസംവര്‍ധനിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഇവിടുത്തെ ശിലാലിഖിതങ്ങള്‍ അത്ര വ്യക്തമല്ല, പക്ഷേ അക്കാലഘട്ടത്തിലേയ്ക്ക് വെളിച്ചം വീശുന്ന ഒട്ടേറെ കാര്യങ്ങള്‍ ഇവിടെയുണ്ട.



Click it and Unblock the Notifications