കാവേരി നദിയുടെ തീരത്ത് തുലാ ഘട്ടിനടുത്തായിട്ടാണ് തെക്കിന്റെ കാശിയെന്നറിയപ്പെടുന്ന വിശ്വാനാഥക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രപഞ്ചത്തിന്റെ നാഥനെന്ന നിലയിലാണ് ശിവനെ ഇവിടെ ആരാധിയ്ക്കുന്നത്. പലകാരണങ്ങള്‍കൊണ്ടും വരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പോകാന്‍ കഴിയാത്ത ഭക്തര്‍ പ്രാര്‍ത്ഥനകള്‍ക്കായി ഇവിടെയാണ് എത്താറുള്ളത്. കാശി വിശ്വനാഥക്ഷേത്രത്തിലെ ദര്‍ശനവും തുലാഘട്ടിലെ സ്‌നാനവും വരാണസിയിലെ കാശിക്ഷേത്രദര്‍ശനത്തിനും ഗംഗയിലെ സ്‌നാനത്തിനും സമാനമാണെന്നാമ് കരുതിപ്പോരുന്നത്. മോക്ഷലബ്ധിയ്ക്കുവേണ്ടിയാണ് ഭക്തര്‍ ഇവിടെയെത്താറുള്ളത്. മരിച്ചവരുടെ ചിതാഭസ്മം കാവേരിയിലൊഴുക്കാനായും ഇവിടെ ആയിരങ്ങള്‍ എത്താറുണ്ട്. ദൊണ്ഡി വിനായകനും ഭൈരവനും പാര്‍വ്വതിയുമാണ് ഇവിടുത്തെ മറ്റ് പ്രതിഷ്ഠകള്‍.



Click it and Unblock the Notifications