വെള്ളാളര്‍ കോയില്‍ എന്നുകൂടി അറിയപ്പെടുന്ന ഈ ക്ഷേത്രം കാവേരിയുടെ വടക്കന്‍ കരയിലാണ് സ്ഥിതിചെയ്യുന്നത്. ശിവനുമായി ബന്ധപ്പെട്ട ഒരു ഐതീഹ്യമുണ്ട് ഈ ക്ഷേത്രത്തിന്. ഒരിക്കല്‍ താന്‍ മാത്രമേയുള്ള ശിവനെ വഹിയ്ക്കാന്‍ മാത്രം ശക്തിയുള്ളവന്‍ എന്ന്ശിവവാഹനമായ നന്ദി അഹങ്കരിച്ചു. ഇതറിഞ്ഞ ശിവന്‍ ഏത് വിധേനയും നന്ദിയുടെ അഹങ്കാരം ശമിപ്പിയ്ക്കാനുറച്ചു. ഇതിനായി ശിവന്‍ സ്വന്തംമുടിയിഴയില്‍ ഒന്നിന് അപാരമായ ഭാരം വരുത്തിച്ചു. അപ്പോള്‍ നന്ദിയ്ക്ക് ഇതിന്റെ ഭാരം താങ്ങാന്‍ കഴിയാതെ വന്നു, അങ്ങനെ നന്ദിയുടെ അഹങ്കാരം ശമിച്ചുവെന്നാണ് കഥ.
മേധാ ദക്ഷിണാമൂര്‍ത്തിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. നന്ദിയുടെ പുറത്ത് യോഗാസനത്തില്‍ ഒരു യോഗി ഇരിയ്ക്കുന്ന രീതിയിലാണ് ഈ പ്രതിഷ്ഠ. രൂപത്തിന്റെ വലതുകയ്യില്‍ ജ്ഞാനമുദ്രയും ഇടതുകയ്യില്‍ ഒരു ഗ്രന്ഥവുമാണുള്ളത്. വളരെ മനോഹരമായ ക്ഷേത്രത്തിന്റെ നിര്‍മ്മിതി. ശ്രീ വധന്യേശ്വറിന്റെ പ്രതിഷ്ഠയുള്ള ഋഷഭമണ്ഡപവും ദേവി ഗണാംബികയുടെ പ്രതിഷ്ഠയും ഇവിടെയുണ്ട്. ക്ഷേത്രത്തില്‍ നിന്നും നോക്കിയാല്‍ കാവേരി നദിയുടെ മനോഹരമായ കാഴ്ച കാണാം. ഭക്തര്‍ മാത്രമല്ല പ്രകൃതി ഭംഗിയും വാസ്തുവിദ്യയും ഇഷ്ടമുള്ളവരും ഇവിടെ ഏറെ എത്താറുണ്ട്.



Click it and Unblock the Notifications