Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മിയാവോ » ആകര്‍ഷണങ്ങള് » ബൊര്‍ദുംസ

ബൊര്‍ദുംസ, മിയാവോ

9

അരുണാചല്‍ പ്രദേശിലെ ചാങ് ലാങ് ജില്ലയിലുള്ള ഒരു ചെറിയ പട്ടണമാണ് ബൊര്‍ദുംസ. 25,368 ആണ് ഇവിടത്തെ ജനസംഖ്യ. തായ് ഖംനി, തായ് ഖമ്യാങ്, തായ് ഫകെ എന്നീ പേരുകളിലുള്ള ആദിവാസികള്‍ ഇവിടെ പാര്‍പ്പുറപ്പിച്ചിട്ടുണ്ടെങ്കിലും ആദിമ നിവാസികളായ സിങ്ഫൊ വിഭാഗക്കാരാണ് ഇവിടത്തെ പ്രബല നിവാസികള്‍

ബൊര്‍, ദുംസ എന്നിങ്ങനെ രണ്ട് വാക്കുകള്‍ ചേര്‍ന്നതാണ് ബൊര്‍ദുംസ. വലുത് എന്നാണ് ബൊര്‍ എന്ന വാക്കിനര്‍ത്ഥം. ഈ പട്ടണത്തിലെ പ്രഥമ കുടിയേറ്റക്കാരായ സിങ്ഫൊ ഗോത്രക്കാരുടെ വിശേഷ നാമമാണ് ദുംസ.

ഒരുപാട് ഗോത്രവര്‍ഗ്ഗങ്ങളും ഗിരിവര്‍ഗ്ഗങ്ങളും ഈ മേഖലയുടെ പ്രതീകാത്മക രൂപങ്ങളായി ഇവിടെ കാണാം. കാടും മലയും മണ്ണും കൃഷിയും ജീവതാളമാക്കിയ പച്ച മനുഷ്യര്‍ . എണ്ണമറ്റ ആദിവാസി ഗോത്രങ്ങളുടെ വിഹാരഭൂമിയായ ഒരുപാട് മനോഹര ഗ്രാമങ്ങളും ഇവിടെയുണ്ട്. ദുംസ, ഗോജു, ഗലെഞ്ജ, ലാലുംങ്, ജിഡിംങ്, ഖെരെം എന്നിങ്ങനെ. പാരമ്പര്യങ്ങളെയും മാമൂലുകളെയും മുറുകെ പിടിക്കുന്നവരാണ് ഈ പട്ടണത്തിലെ ഗോത്രവര്‍ഗ്ഗക്കാര്‍. ഹിന്ദുമതത്തിലെ ആഘോഷങ്ങളും തലമുറകളായി കൈമാറിവന്ന കുലാചാരങ്ങളും ഒരേ ആവേശത്തോടെ ഇവര്‍ നെഞ്ചേറ്റുന്നു.

കായ്കനികളുടെ വൈവിധ്യമാര്‍ന്ന തോട്ടങ്ങളും ബുദ്ധദേവാലയങ്ങളും ഈ മേഖലയെ അരുണാചല്‍ പ്രദേശിലെ മുഖ്യ സഞ്ചാരകേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്. ബൊര്‍ദുംസയിലെ ഗോജു ഗ്രാമത്തില്‍ മനോഹരമായ ഒരു ബുദ്ധമന്ദിരം കാണാം. തിരക്ക് പിടിച്ച പട്ടണ ചത്വരത്തില്‍ ബുദ്ധന്റെ വലിയൊരു പ്രതിമയുമുണ്ട്. ഇവിടെയുള്ള ശിവക്ഷേത്രം ഒരു കാരണവശാലും കാണാതെ പോകരുത്.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu