അരുണാചല്‍പ്രദേശിലെ മനോഹരമായ ഒരു പട്ടണമാണ് നംപോങ്. പങ്സാവു ചുരത്തിനടുത്തായി ചാങ് ലാങ് ജില്ലയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സ്റ്റില്‍വെന്‍ റോഡ് എന്നും ലിഡോ റോഡ് എന്നും അറിയപ്പെടുന്ന കുപ്രസിദ്ധമായ പാതയിലാണ് ഇതിന്റെ സ്ഥനം. ഇടയ്ക്കിടെ ഉണ്ടാവാറുള്ള മണ്ണിടിച്ചിലും തത്ഫലമായുള്ള കഠിനമായ പ്രയത്നവും കണക്കിലെടുത്ത് “ഹെല്‍ പാസ്” അഥവാ നരകചുരം എന്നും നാട്ടുകാര്‍ ഇതിനെ വിളിക്കാറുണ്ട്. ഇവിടത്തെ ജനറലായിരുന്ന ജോര്‍ജ്ജ് ജോസഫ് സ്റ്റില്‍ വെല്ലാണ് ഇതിന് പുതിയ പേര് നല്‍കിയത്. ഇന്ത്യയുടെ കിഴക്കെ മൂലയിലുള്ള അവസാന പട്ടണം എന്ന പേരില്‍ ഈ സ്ഥലം പ്രസിദ്ധമാണ്. ഇവിടന്നങ്ങോട്ട് മ്യാന്മറാണ്. പങ്സോ ചുരത്തിലൂടെ എല്ലാ മാസവും ആളുകള്‍ മ്യാന്മറില്‍ പോയിവരാറുണ്ട്.
തങ്സകളാണ് ഇവിടത്തെ ആദിമനിവാസികള്‍ . അനവധി ഉപ വിഭാഗങ്ങളും ഇവര്‍ക്കിടയിലുണ്ട്. ടിഖാക്, മുക്ലോം, ഹവി, ലൊങ് ചാങ്, മൊസങ്, ജുഗലി, കിംസിങ്, പൊന്തൈ, സങ് വള്‍ എന്നിങ്ങനെ. ഈ വംശജരില്‍ അധികവും മോങോലോയിഡിന്റെ പിന്മുറക്കാരാണെന്ന് പറയപ്പെടുന്നു. മ്യാന്മറിലെ മസോയി സിനരുപം എന്ന ഒരു കുന്നിന്റെ താഴ് വരയാണ് തങ്സ വംശജരുടെ പ്രഭവഭൂമി എന്ന് ഇതിഹാസങ്ങള്‍ പറയുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഇപ്പോഴുള്ള താവളത്തിലേക്ക് ഇവര്‍ കുടിയേറിയത്.
വിശ്വാസാചാരങ്ങളുടെ ഭാഗമായി മൃഗബലി നടത്തിയിരുന്നവരായിരുന്നു ഇക്കൂട്ടര്‍ . പില്‍ക്കാലത്ത് ഇവര്‍ ബുദ്ധ, ക്രൈസ്തവ മതങ്ങളിലേക്ക് മാറുകയായിരുന്നു. കൃഷിവേലകളില്‍ മുഴുകി തികച്ചും സമാധാനപരമായ ജീവിതം നയിക്കുന്ന ഗ്രാമീണ കര്‍ഷകരാണ് തങ്സ ഗോത്രക്കാര്‍ . കൃഷിയ്ക്ക് പുറമെ കരകൌശലങ്ങളും മരത്തടികളില്‍ കൊത്തുപണികള്‍ ചെയ്തുണ്ടാക്കുന്നതിലും വിരുതരായ ഈ ജനവിഭാഗം അഥിതി സല്‍ക്കാരത്തില്‍ അദ്വിതീയരാണ്. പങ്സോപാസ് ശൈത്യകാല മേളയാണ് നംപോങിലെ പ്രധാന ആകര്‍ഷണം. എല്ലാ വര്‍ഷവും ജനുവരി മാസത്തില്‍ 20, 21, 22 തിയ്യതികളിലാണ് ഇത് ആഘോഷിച്ചുവരുന്നത്.



Click it and Unblock the Notifications