മൊഹാലി ജില്ലയിലെ സെക്ടര്‍ 62 ല്‍ സ്ഥിതിചെയ്യുന്ന മൂന്ന് നിലകളുള്ള മനോഹരമായ ഗുരുദ്വാരയാണിത്. ഭായി കരം ജി, സന്ത് ബാബ ഇശല്‍ സിംങ് എന്നിങ്ങനെ രണ്ട് പ്രമുഖ സിഖ് അനുയായികളുടെ ധ്യാനകേന്ദ്രമായിരുന്നു ഇതെന്ന് അവകാശപ്പെടുന്നു. സിഖ് മതത്തിന്റെ ഈ രണ്ട് വക്താക്കളും അവരുടെ താമസക്കാലത്ത് സമുദായത്തെ ഗുര്‍ബാനിയിലേക്ക് അടുപ്പിക്കുവാന്‍ പ്രയത്നിച്ചിരുന്നു. ഗുരു, ബാണി എന്നീ രണ്ട് വാക്കുകള്‍ ചേര്‍ന്നതാണ് ഗുര്‍ബാണി. ഗുരുവിന്റെ വാക്കുകള്‍ എന്നാണിതിനര്‍ത്ഥം.
കൊത്തുപണികള്‍ ചെയ്ത മാര്‍ബിള്‍ ഫലകങ്ങളോട് കൂടിയ വെള്ള പൂശിയ ചുമരുകളോട് കൂടിയ കെട്ടിടമാണ് ഈ ഗുരുദ്വാര. ഹരിത സുന്ദരമായ പ്രകൃതിക്ക് നടുവിലാണ് ഇത് നിലകൊള്ളുന്നത്. നാല് വശവും ആവരണമുള്ള ഗുരുദ്വാരയ്ക്ക് ഓരോ നിലയിലും മട്ടുപ്പാവുകളുണ്ട്. പാല്‍ നിറത്തിലുള്ള താഴികക്കുടങ്ങള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ കിരീടമായ് വര്‍ത്തിക്കുന്നു. ചരിത്രത്തെ നയിച്ച സിഖ് പൌരന്മാരുടെ അടയാളമായി നിലകൊള്ളുന്ന ഈ ഗുരുദ്വാര സന്ദര്‍ശിക്കാതെ പോകരുത്.



Click it and Unblock the Notifications