നാഗാലാന്‍ഡിലെ മോണ്‍ ജില്ലയിലുള്ള ഏറ്റവും വലിയ കൊടുമുടിയാണ് പാക് കോയി എന്നും അറിയപ്പെടുന്ന വേദ കൊടുമുടി. ജില്ലാ ആസ്ഥാനത്ത് നിന്നും 70 കിലോമീറ്റര്‍ ദൂരത്ത് സ്ഥിതി ചെയ്യുന്ന ഈ കൊടുമുടിയില്‍ നിന്നും നോക്കിയാല്‍ മലനിരകളുടെയും നദികളുടെയും മനോഹര ദൃശ്യം കാണാന്‍ കഴിയും. തെളിഞ്ഞ ദിവസങ്ങളില്‍ ബ്രഹ്മപുത്ര, ചിന്ദ്വിന്‍ നദികളും ഇവിടെ നിന്നും കാണാന്‍ കഴിയും. കൊടുമുടിയക്ക് സമീപത്തായൊരു വെള്ളച്ചാട്ടവുമുണ്ട്.
മൊത്തം കോണ്യാക് പ്രദേശത്തെ ഏറ്റവും മനോഹരമായ സ്ഥലമിതാണന്ന് പറയാം. ബ്രിട്ടീഷ് പട്ടാളക്കാര്‍ ആദ്യം താവളമടിച്ചതിനാല്‍ വേദ കൊടുമുടിയ്‌ക്ക് ചരിത്രപരമായ പ്രാധാന്യവുമുണ്ട്. നാഗാമലകളില്‍ ബ്രിട്ടീഷുകാര്‍ ആദ്യമായി മയക്ക് മരുന്ന ചെടികള്‍ വളര്‍ത്തിയത് ഇവിടെയാണ്. പ്രകൃതി സൗന്ദര്യം, ബ്രഹ്മപുത്രയുടെ ദൃശ്യം, ശാന്തമായ അന്തരീക്ഷം എന്നിവ ഈ സ്ഥലത്തെ മികച്ച അനുഭവമാക്കി മാറ്റുന്നു.



Click it and Unblock the Notifications