മൊറാദബാദിന്റെ പ്രാന്തപ്രദേശത്തുള്ള രാംപൂരിലെ റെയില്‍വെ ക്രോസ്സിങിന് സമീപത്തായി സ്ഥിതി ചെയ്യുന്ന പ്രേം വണ്ടര്‍ ലാന്‍ഡ് & പ്രേ വാട്ടര്‍ കിങ്‌ഡം ഒരു വലിയ വിനോദ സമുച്ചയം ആണ്. എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്കും പ്രത്യേകിച്ച് കുട്ടികള്‍ക്ക് പങ്കെടുക്കാവുന്ന വിനോദങ്ങള്‍ ഇവിടെയുണ്ട്.
ഇതില്‍ ഏറ്റവും ശ്രദ്ധേയം വെള്ളത്തിലുള്ള നിരവധി കളികളാണ്. നഗരത്തിനകത്തും പുറത്തും നിന്നുള്ളവര്‍ സമയം ചെലവഴിക്കാന്‍ ഇവിടെയെത്താറുണ്ട്. സമ്പൂര്‍ണ കുടംബത്തിനും ആസ്വദിക്കാനുള്ള നിരവധി സ്ഥലങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. വാട്ടര്‍
സ്‌പോര്‍ട്‌സില്‍ വാട്ടര്‍ ബലൂണ്‍ ഫൈറ്റിങ് ആണ് ഏറെ ആകര്‍ഷണീയം. നൃത്തത്തിനും മറ്റ് കലാപ്രകടനങ്ങള്‍ക്കുമായി തുറസ്സായ വേദിയും ഇവിടെ ഒരുക്കിയിട്ടുണ്ട്. പശ്ചിമ ഉത്തര്‍ പ്രദേശിലെ ഏറ്റവും വലിയ എന്റര്‍ടെയ്‌മെന്റ് പാര്‍ക്കായിട്ടാണ് പ്രേം വണ്ടര്‍ലാന്‍ഡ് & പ്രേം വാട്ടര്‍ കിങ്‌ഡത്തെ കണക്കാക്കുന്നത്



Click it and Unblock the Notifications