മഹാഭാരതത്തിലെ ഏറ്റവും ബഹുമാന്യനായ വ്യക്തികളില്‍ ഒരാളായിരുന്നു വിദുരര്‍.സാധുസ്വഭാവംസത്യസന്ധത, പക്ഷപാതം ഇല്ലായ്‌ക എന്നിവ അദ്ദേഹത്തിന്റെ ഗുണങ്ങളായിരുന്നു.
മഹാഭാരത യുദ്ധം തുടങ്ങിയപ്പോള്‍ ഇരുപക്ഷത്തുമായുള്ള കൗരവരും പാണ്ഡവരും തങ്ങളുടെ കുട്ടികളെയും സ്‌ത്രീകളെയും സംരക്ഷിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടതായും അതിനാല്‍ യുദ്ധത്തില്‍ ഇവര്‍ കൊല്ലപ്പെട്ടില്ല എന്നുമാണ് പറയപ്പെടുന്നത്. യുദ്ധത്തില്‍ പങ്കെടുക്കുന്നവരുടെ കുട്ടികളെയും സ്‌ത്രീകളെയും സംരക്ഷിക്കാന്‍ സ്വഭവനം തികയാതെ വന്നപ്പോള്‍ പ്രത്യേക സംരക്ഷണ ഗൃഹം വിദുരര്‍ പണികഴിപ്പിച്ചു. ഇതാണ് വിതുര്‍ കുതിര്‍ എന്ന ആശ്രമം. ദുര്യോധനനുമായി അഭിപ്രായ വ്യത്യാസമുണ്ടായപ്പോള്‍ ശേഷിക്കുന്ന ജീവിതകാലം തന്റെ കുതിറില്‍ ചെലവഴിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ഭഗവാന്‍ ശ്രീകൃഷ്‌ണന്‍ സന്ദര്‍ശനം നടത്തിയതോടെ വിദുര്‍ കുതിര്‍ പവിത്രമായി എന്നാണ് വിശ്വസിക്കപ്പെടുന്നത്. വിദുരരുടെ ജ്ഞാനത്തെയും നിപുണതയെയും ഭഗവാന്‍ കൃഷ്‌ണന്‍ പോലും അഭിനന്ദിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയിലെ ഇപ്പോള്‍ ദാരാ നഗര്‍ എന്നറിയപ്പെടുന്ന സ്ഥലത്താണ് കുതിര്‍ സ്ഥിതി ചെയ്യുന്നത്. ബിജ്‌നോറില്‍ നിന്നും 12 കിലോമീറ്റര്‍ ദൂരം ഇവിടേയ്‌ക്കുണ്ട്.



Click it and Unblock the Notifications