മൌണ്ട് അബുവിലെ ഏറ്റവും തലയെടുപ്പോടെ നില്‍ക്കുന്ന കൊടുമുടി. ഉയരത്തിന്റെ കാര്യത്തില്‍ മറ്റെന്തിനേയും വെല്ലാന്‍ തക്കവണ്ണം കെല്‍പ്പുന്ടിതിന്. കൃത്യമായി പറഞ്ഞാല്‍ മൌണ്ട് അബുവില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ അകലെയാണ് ഇതിന്‍റെ സ്ഥാനം. ഗുരു ശിഖറിന്റെ ഉയരത്തില്‍ നിന്ന് നോക്കിയാല്‍ ആരവല്ലി പാര്‍വത നിര മുഴുവന്‍ വീക്ഷിക്കാം. ഇത് കണക്കിലെടുത്ത് കൊണ്ടാവണം ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി (P R L )യുടെ പ്രധാന നിരീക്ഷണ കേന്ദ്രം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
ഗുരു ശിഖറിനു മുകളില്‍ തന്നെയാണ് ബ്രഹ്മ വിഷ്ണു മഹേശ്വരന്‍മാരുടെ അവതാരമായ ഗുരു ദത്താത്രേയ സ്വാമികളുടെ ക്ഷേത്രം. ഇത് മാത്രമല്ല മീരാ ക്ഷേത്രം,ചാമുണ്ടി ക്ഷേത്രം എന്നിങ്ങനെ മറ്റു പ്രധാന ക്ഷേത്രങ്ങളും ഈ കൊടുമുടിയില്‍ ഉണ്ട്.



Click it and Unblock the Notifications