മുന്‍ഗേറില്‍ നിന്നും കിഴക്കായി മൂന്ന് മൈല്‍ അകലെയാണ് പിര്‍പാഹര്‍ മല സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും നോക്കിയാല്‍ നഗരം പൂര്‍ണമായി കാണാം. ഒരു മുസ്ലീം സന്യാസിയുടെ ശവകുടീരം ഇവിടെയുണ്ട്. അദ്ദേഹത്തിന്റെ പേര് കൃത്യമായി അറിയില്ലെങ്കിലും നിരവധി വിശ്വാസികള്‍ പ്രാര്‍ത്ഥനയ്‌ക്കായി ഇവിടെ എത്താറുണ്ട്. മേരി ആനി ബെക്കറ്റാന്‍ഡ് എന്ന സ്‌ത്രിയുടേയും ഡി' ഒലില്‍ എന്ന വ്യക്തിയുടേയും ശവകൂടീരങ്ങളും മലയുടെ ചുവട്ടിലായുണ്ട്. ഈ ശവകുടീരങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത ഇല്ലെങ്കിലും ഈ സ്ഥലത്തിന്റെ ഭംഗിക്കിണങ്ങുന്നവയാണിത്.



Click it and Unblock the Notifications