മഞ്ഞുമൂടിയ ഹിമാലയന്‍ മലനിരകളാല്‍ ചുറ്റപ്പെട്ട കൊടുംകാടിന് നടുവിലാണ് ബെനോംഗ് വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. വന്യജീവി സങ്കേതത്തില്‍ എത്തുന്നവര്‍ക്ക് ചൗഖമ്പ, ബണ്ഡാര്‍ പഞ്ച് എന്നീ മലനിരകളുടെ സൗന്ദര്യം ആസ്വദിക്കാന്‍ കഴിയും. റെഡ് ബില്‍ഡ് ബ്‌ളൂ മാഗ്‌പൈ, ഹിമാലയന്‍ കുയിലുകള്‍ തുടങ്ങിയ വംശനാശം സംഭവിച്ച പക്ഷികളുടെ സംരക്ഷണ കേന്ദ്രമയിരുന്നു ബെനോംഗ്. 1876ല്‍ ആണ് ഇവിടെ ഹിമാലന്‍ കുയിലുകളെ അവസാനമായി കണ്ടത്.
ഇന്ന് ഇതൊരു പക്ഷി നിരീക്ഷണ കേന്ദ്രമാണ്. മാനുകള്‍, പുള്ളിപ്പുലികള്‍ എന്നിവയെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ കാണാനുള്ള അവസരവും ഇവിടെയുണ്ട്. ഹിമാലയന്‍ ആടുകള്‍, ഹിമാലയന്‍ കരടികള്‍, കരിമ്പുലി എന്നിവയും ബെനോംഗ് വന്യജീവി സങ്കേതത്തില്‍ അധിവസിക്കുന്നു. ഔഷധച്ചെടികള്‍, പൈന്‍ മരങ്ങള്‍, ദേവദാരു എന്നിവയാണ് ഇവിടെ കാണപ്പെടുന്ന പ്രധാന സസ്യങ്ങള്‍. മുസ്സൂറിയില്‍ നിന്നും ഡെറാഡമില്‍ നിന്നും ഇവിടേക്ക് ബസുകളും ടാക്‌സികളും ലഭിക്കും.



Click it and Unblock the Notifications