സമുദ്രനിരപ്പില്‍ നിന്ന് 2100 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ജ്വാലാദേവി ക്ഷേത്രം മുസ്സൂറിയിലെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. ബെനോംഗ് കുന്നിന്റെ ഉച്ചിയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലേക്കുള്ള പാതയുടെ ആരംഭം ക്‌ളൗഡ്‌സ് എന്‍ഡില്‍ നിന്നാണ്. പൈന്‍ മരങ്ങളും ദേവദാരു മരങ്ങളും തിങ്ങി നിറഞ്ഞ കാട് താണ്ടിയാണ് ക്ഷേത്രത്തില്‍ എത്തേണ്ടത്. പ്രധാനമൂര്‍ത്തിയായ ദുര്‍ഗ്ഗാദേവിയുടെ ഒരു കല്‍വിഗ്രഹം ക്ഷേത്രത്തില്‍ പ്രതിഷ്‌ഠിച്ചിട്ടുണ്ട്. ഇവിടെ എത്തുന്നവര്‍ക്‌കദര്‍ശന പുണ്യം നേടുന്നതിന് ഒപ്പം യമുനാ താഴ്‌വരയുടെയും ശിവാലിക് മലനിരകളുടെയും മനോഹാരിത ആസ്വദിക്കാനും കഴിയും.



Click it and Unblock the Notifications