മുസ്സൂറിയിലെ പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രങ്ങളില്‍ ഒന്നാണ് ലാന്‍ഡൗര്‍ ബാസാര്‍. മുസ്സൂറിയുടെ സ്ഥാപകനായ ക്യാപ്‌റ്റന്‍ യംഗിന്റെ താമസ സ്ഥലമായിരുന്ന മുല്ലിംഗര്‍ എസ്റ്റേറ്റ് ഇവിടെയാണ്. യംഗിന്റെ വസതിയുടെ നിര്‍മ്മാണ ശൈലി കാണുന്നതിനും മറ്റുമായി ദൂരെ സ്ഥലങ്ങളില്‍ നിന്നുപോലും ആളുകള്‍ ഇവിടെ എത്തുന്നു.
വുഡ്‌സ്‌റ്റോക്ക് സ്‌കൂള്‍, പട്ടാളക്കാരുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്‌തിരിക്കുന്ന സെന്റ് പോള്‍സ് ചര്‍ച്ച് സെമിത്തേരി, ലാന്‍ഡൗര്‍ ലാംഗ്വേജ് സ്‌കൂള്‍, ബ്രിട്ടീഷ് ശൈലിയില്‍ നിര്‍മ്മിച്ച മനോഹരമായ കോട്ടേജുകള്‍ എന്നിവയാണ് ഇവിടുത്തെ മറ്റു കാഴ്‌ചകള്‍. മരങ്ങളില്‍ കോറിയിടുന്ന കൈയ്യൊപ്പുകള്‍ക്കും ലാന്‍ഡൗര്‍ ബാസാര്‍ പ്രശസ്‌തമാണ്. സഞ്ചാരികള്‍ക്ക് ചായയും ലഘുഭക്ഷണങ്ങളും വില്‍ക്കുന്ന നിരവധി ചെറിയ കടകള്‍ പ്രവര്‍ത്തിക്കുന്ന ചാര്‍ ദൂക്കാനും കണ്ടിരിക്കേണ്ട സ്ഥലം തന്നെ.



Click it and Unblock the Notifications